തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ശതമാനമാണ് വിജയം. 424583 പേർ ഉപരിപഠനത്തിന് യോഗ്യത നേടിയപ്പോൾ എല്ലാ വിഷയത്തിലും 61449 കുട്ടികൾ എ പ്ലസ് നേടിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിജയം കഴിഞ്ഞ വർഷത്തേതിനേക്കാളും .1 ശതമാനം കുറവാണ്. ഫുൾ എ പ്ലസ് നേടിയവരും മുൻ വർഷത്തേക്കാൾ കുറവാണ്.
ആകെ 4,27,021 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. മന്ത്രി പരീക്ഷാ ഫലം സംബന്ധിച്ച മറ്റു വിശദാംശങ്ങൾ അറിയിച്ചുകൊണ്ടിരിക്കുകയാണ്.
ഇവിടെ വിജയവും പരാജയവുമില്ല. എല്ലാവരും ആത്മവിശ്വാസം എന്ന ജീവിതവിജയമാണ് നേടേണ്ടതെന്ന് പരീക്ഷാ ഫലം പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. മുൻ വർഷങ്ങളിലേത് പോലെ ഔദ്യോഗിക വെബ്‌സൈറ്റുകൾക്ക് പുറമെ ഡിജിലോക്കർ വഴിയും എസ്എംഎസ് വഴിയും ഫലം അറിയാൻ സൗകര്യമുണ്ട്. കഴിഞ്ഞ വർഷം 99.69 ശതമാനമായിരുന്നു എസ്എസ്എൽസി പരീക്ഷയിലെ വിജയം.
ഇന്ന് വൈകിട്ട് നാലു മുതൽ പിആർഡി ലൈവ് മൊബൈൽ ആപ്പിലൂടെയും താഴെ പറയുന്ന വെബ്‌സൈറ്റുകളിലൂടെയും ഫലം അറിയാനാകും.
https://pareekshabhavan.kerala.gov.in, https://prd.kerala.gov.in, https://results.kerala.gov.in, https://examresults.kerala.gov.in, https://kbpe.kerala.gov.in, https://results.digilocker.kerala.gov.in, https://sslcexam.kerala.gov.in, https://results.kite.kerala.gov.in.
എസ്എസ്എൽസി (എച്ച്‌ഐ) ഫലം http://sslchiexam.kerala.gov.in ലും ടിഎച്ച്എസ്എൽസി (എച്ച്‌ഐ) ഫലം http://thslchiexam.kerala.gov.in ലും എഎച്ച്എസ്എൽസി ഫലം http://ahslcexam.kerala.gov.in ലും ടിഎച്ച്എസ്എൽസി ഫലം https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്‌സൈറ്റിലും ലഭിക്കും.