റിയാദ്- സൗദി അറേബ്യയിലെ പ്രശസ്തമായ സൗണ്ട്സ്റ്റോം സംഗീതോത്സവം മാറ്റിവെച്ചതായി സംഘാടകർ അറിയിച്ചു. ടിക്കറ്റ് ഉടമകൾക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘ഈ വർഷം സൗണ്ട്സ്റ്റോം വേദിയിൽ നിങ്ങളെ കാണാമെന്ന് ഞങ്ങൾ പറഞ്ഞിരുന്നതാണ്. അതിനാൽ, നിങ്ങളെ അറിയിക്കാൻ ഞങ്ങൾ ആഗ്രഹിച്ച വാർത്തയല്ലിത്. ഖേദപൂർവ്വം അറിയിക്കട്ടെ, സൗണ്ട്സ്റ്റോം 26 മാറ്റിവെച്ചിരിക്കുന്നു,’ മിഡിൽബീസ്റ്റ് സൗണ്ട്സ്റ്റോം ഫെസ്റ്റിവൽ സംഘാടകർ അയച്ച ഇ-മെയിലിൽ വ്യക്തമാക്കുന്നു. ഫെസ്റ്റിവൽ മാറ്റിവെക്കാനുള്ള കാരണം എന്താണെന്ന് സംഘാടകർ വ്യക്തമാക്കിയിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







