റിയാദ് – സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും തുര്‍ക്കി വിദേശ മന്ത്രി ഹാകാന്‍ ഫിദാനും റിയാദില്‍ വിദേശ മന്ത്രാലയ ആസ്ഥാനത്തു വെച്ച് ചര്‍ച്ച നടത്തി. സൗദി അറേബ്യയും തുര്‍ക്കിയും തമ്മിലുള്ള ബന്ധങ്ങളും ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചും മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളും ഇക്കാര്യങ്ങളില്‍ നടത്തുന്ന ശ്രമങ്ങളും ഇരുവരും വിശകലനം ചെയ്തു. രാഷ്ട്രീയ കാര്യങ്ങള്‍ക്കുള്ള വിദേശ മന്ത്രിയുടെ ഉപദേഷ്ടാവ് മിസ്അബ് ബിന്‍ മുഹമ്മദ് ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍, രാഷ്ട്രീയ കാര്യങ്ങള്‍ക്കുള്ള വിദേശ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. സൗദ് അല്‍സാത്തി, തുര്‍ക്കിയിലെ സൗദി അംബാസഡര്‍ ഫഹദ് ബിന്‍ അസ്അദ് അബൂന്നസ്ര്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group