മനാമ– ബഹ്‌റൈൻ ഫിലിം ഫെസ്റ്റിവൽ അഞ്ചാം പതിപ്പിന്റെ പുതിയ തീം പ്രഖ്യാപിച്ചു: ‘ചെറിയ സിനിമകൾ, വലിയ കഥകൾ’ എന്ന തലക്കെട്ടിലാണ് പുതിയ ഫെസ്റ്റിവൽ അരങ്ങേറുക. 2025 ഒക്‌ടോബർ 30 മുതൽ നവംബർ 4 വരെ നടക്കുന്ന ഫെസ്റ്റിവലിന് മുന്നോടിയായി പുതിയ ദൃശ്യ ഐഡന്റിറ്റിയും അവതരിപ്പിച്ചു. . ബഹ്‌റൈൻ സിനിമാ ക്ലബിന്റെയും തദ്ദേശ ഇൻഫർമേഷൻ മന്ത്രാലയത്തിന്റെയും സഹകരണത്തിലാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
പുതിയ തീമിൽ കഥാപശ്ചാത്തലത്തിന്റെ ആഴം തുറന്നു കാണിക്കുകയാണ് ലക്ഷ്യം. ഓരോ സീറ്റിലും ഒരു കഥ ഉണ്ട്, ഓരോ നിഴലിലും വെളിച്ചം കാത്തിരിക്കുന്നു എന്ന ആശയം പ്രമേയമാകുന്നു. ഫെസ്റ്റിവൽ ഡയറക്ടർ അമ്മാർ സൈനാൽ അറിയിച്ചു,
മനുഷ്യാനുഭവങ്ങളും, ബഹ്‌റൈനിന്റെ സംസ്കാരപരമായ പൈതൃകവും ഛായാഗ്രഹണത്തിലൂടെ പ്രകടമാക്കുകയാണ് പുതിയ കാഴ്ച്ചപ്പാടിന്റെ ഉദ്ദേശമെന്ന് അദ്ദേഹം പറഞ്ഞു.
സിനിമയുടെ ഹൃദയമായ മനുഷ്യന്റെ അനുഭവങ്ങളിലാണ് പുതിയ തീമിന് പ്രചോദനം ഉണ്ടായത്. ബഹ്‌റൈൻ സമൂഹത്തിന്റെ സംസ്കാരവും ചരിത്രവും ഇതിലൂടെ പ്രതിനിധീകരിക്കപ്പെടുന്നുണ്ട്. ഓരോ സിനിമയും മനസ്സിനെ സ്പർശിക്കുന്ന തരത്തിൽ അനുഭവം നൽകുകയും ബഹ്‌റൈന്റെ സമ്പന്നമായ സാംസ്കാരിക സ്വഭാവം പ്രതിഫലിപ്പിക്കുന്ന കഥകൾ പറയുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് സൈനാൽ കൂട്ടിച്ചേർത്തു.
ഇതിനായുള്ള ഔദ്യോഗിക മത്സരത്തിന് അപേക്ഷ സ്വീകരിക്കൽ ജൂലൈ 20ന് അവസാനിച്ചു. മത്സര വിഭാഗങ്ങൾ: ഹ്രസ്വ കഥാസിനിമകൾ, ഡോക്യുമെന്ററികൾ, ആനിമേഷൻ, വിദ്യാർത്ഥി സിനിമകൾ, ബഹ്‌റൈനി ഹ്രസ്വചിത്രങ്ങൾ.
അറബ് ലോകത്തിലെ സിനിമാ സംഭാഷണത്തിനും സാംസ്കാരിക ഇടപെടലുകൾക്കും വേദിയാകുകയാണ് ഫെസ്റ്റിവൽ, ശ്രദ്ധേയമായ സിനിമാനുഭവങ്ങൾ പ്രേക്ഷകർക്ക് നൽകുകയാണ് ലക്ഷ്യം.