ദോഹ– ‘എസ്.ഐ.ആർ പ്രവാസികൾ അറിയേണ്ടത്’എന്ന സമകാലിക വിഷയത്തിൽ ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിൽ ബോധവൽക്കരണ ചർച്ചാ സദസ്സ് സംഘടിപ്പിച്ചു.
പ്രമുഖ സാമൂഹ്യ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനും ആയ SAM ബഷീർ സാഹിബ് മുഖ്യ പ്രഭാഷണം നിർവഹിക്കുകയും ചർച്ചാ സദസ്സിന് നേതൃത്വം നൽകുകയും ചെയ്തു. ഇത്തരത്തിലുള്ള പരിപാടി പ്രവാസ സമൂഹത്തിന് വലിയ രീതിയിൽ ഗുണം ലഭിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ട്രെഷറർ ഹുസൈൻ അൽ മുഫ്ത യോഗം നിയന്ത്രിക്കുകയും ജനറൽ സെക്രട്ടറി പി.കെ ഷമീർ സ്വാഗതം ആശംസിക്കുകയും ചെയ്തു.
എസ്.ഐ.ആർ പോലെയുള്ള ജനങ്ങളുടെ പൗരത്വത്തെ വരേ ബാധിച്ചേക്കാവുന്ന വിഷയങ്ങളിൽ കൃത്യമായ പഠനവും സൂക്ഷ്മതയും അതിന്റെ സമയത്ത് തന്നെ പ്രവർത്തനവും പ്രതികരണവും ആവശ്യം ആണെന്ന് സദസ്സ് ആവശ്യപ്പെട്ടു. ഈ വിഷയവുമായി നടന്നു കൊണ്ടിരിക്കുന്ന പുതിയ സംഭവ വികാസങ്ങളെ കുറിച്ചും എങ്ങനെ വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാമെന്നും വിശദമായി, വിദ്യാഭ്യാസ പ്രവർത്തകനും ഇസ്‌ലാഹി സെന്റർ കൗൺസിലറുമായ പി.ടി ഫിറോസ് സദസ്സിനെ പരിശീലിപ്പിച്ചു.
ഇസ്‌ലാഹി സെന്റർ വൈസ് പ്രസിഡന്റ്മാരായ അബ്ദുല്ല ഹുസൈൻ കൽപകഞ്ചേരി, ഹനീഫ് ആയപ്പള്ളി സെക്രെട്ടറിമാരായ നജീബ് അബൂബക്കർ, ഡോ. ഹഷിയതുള്ളാഹ്, അബ്ദുൽ വഹാബ്, ഖല്ലാദ് ഇസ്മായിൽ എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു. ഇസ്‌ലാഹി സെന്റർ സെക്രട്ടറി മുഹമ്മദ് ലയിസ് കുനിയിൽ നന്ദി പ്രകാശിപ്പിച്ചു.



