ദോഹ– കാലാവധി അവസാനിക്കുന്നതിന് മുമ്പ് വാഹന രജിസ്ട്രേഷൻ പുതുക്കിയില്ലെങ്കിൽ ട്രാഫിക് രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ ട്രാഫിക് വകുപ്പ്. ഖത്തർ ജനറൽ ട്രാഫിക് ഡയറക്ടറേറ്റിനു കീഴിലെ ലൈസൻസിങ് ഡിപ്പാർട്ട്മെന്റ് രജിസ്ട്രേഷൻ മേധാവി ലെഫ്റ്റനന്റ് കേണൽ ഹമദ് അലി അൽ മുഹന്നദി ഖത്തർ ടിവിയുമായി അഭിമുഖത്തിലാണ് വ്യക്തമാക്കിയത്.
വാഹനങ്ങളുടെ സാങ്കേതിക പരിശോധന ആധുനിക നടപടിക്രമങ്ങളിലൂടെ എളുപ്പമാക്കിയിട്ടുണ്ടെന്നും 10-15 മിനിറ്റിനുള്ളിൽ പൂർത്തിയാവുമെന്നും അദ്ദേഹം അറിയിച്ചു. ഇൻഷുറൻസ് ഓൺലൈനായും വാഹന രജിസ്ട്രേഷൻ മെട്രാഷ് വഴി എളുപ്പത്തിലും പുതുക്കാമെന്ന് കേണൽ ഹമദ് അലി കൂട്ടിച്ചേർത്തു.
ട്രാഫിക് നിയമ ലംഘനങ്ങൾ മെട്രാഷ്, എംഒഐ വെബ്സൈറ്റ് വഴി പരിശോധിച്ച് പിഴയടച്ച് നീക്കം ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി. രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ ജൂലൈ 27 മുതൽ 30 ദിവസത്തിനുള്ളിൽ പുതുക്കാൻ ട്രാഫിക് വകുപ്പ് അഭ്യർത്ഥിച്ചു.