ജിദ്ദ: ആയിരക്കണക്കിന് ആടുകളുമായി സോമാലിയയിൽ നിന്ന് യു.എ.ഇയിലേക്ക് പോവുകയായിരുന്ന ചരക്കു കപ്പൽ യെമനിലെ ഏദൻ തീരത്തിനു സമീപം മറിഞ്ഞു. കപ്പലിൽ നിന്ന് വെള്ളത്തിലേക്ക് പതിച്ച ആടുകളെ ചെറിയ മത്സ്യബന്ധന ബോട്ടുകളിലെത്തി യെമനികൾ രക്ഷിക്കാൻ ശ്രമിച്ചു. സമുദ്രജലത്തിൽ നീന്തിയ നിരവധി ആടുകളെ ഇവർ ബോട്ടുകളിലേക്ക് വലിച്ചുകയറ്റി. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group