മദീന – യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ കുറ്റക്കാരനായ സൗദി യുവാവിനെ മദീന അപ്പീല്‍ കോടതി ശിക്ഷിച്ചു. പ്രതിക്ക് രണ്ടു വര്‍ഷം തടവും പതിനായിരം റിയാല്‍ പിഴയുമാണ് കോടതി വിധിച്ചത്.
പിന്നിലൂടെ എത്തി പ്രതി യുവതിയെ കെട്ടിപ്പിടിക്കുകയായിരുന്നു. പ്രതിയുടെ പേരുവിവരങ്ങളും യുവാവ് ചെയ്ത കുറ്റകൃത്യവും ഇതിനുള്ള ശിക്ഷകളും പത്രത്തില്‍ പരസ്യപ്പെടുത്താനും കോടതി ഉത്തരവിട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



