ദോഹ– ദോഹ നഗരത്തിന് ചുറ്റുപാടുള്ള നിരവധി റോഡുകൾ അറ്റകുറ്റപ്പണിക്കായി അടച്ചിടുമെന്ന് ഖത്തർ പൊതുമരാമത്ത് വകുപ്പ് അതോറിറ്റിയായ അഷ്ഗാൽ അറിയിച്ചു. ഷെറാട്ടൺ ഇൻർചേഞ്ചിൽ നിന്നും അൽതആവുൻ ഇൻർചേഞ്ചിലേക്കുള്ള രണ്ടുവരി പാത ആഗസ്ത് 15 വെള്ളിയാഴ്ച പുലർച്ചെ 12 മണിമുതൽ ആഗസ്ത് 16 ശനിയാഴ്ച പുലർച്ചെ 5 മണിവരെ അടച്ചിടും.
ജബൂർ ബിൻത് അഹമ്മദ് ഇന്റർസെക്ഷനിൽ നിന്ന് വരുന്ന മുശൈരിബ് ഇന്റർസെക്ഷനിലേക്കുള്ള സൽവ റോഡ് ആഗസ്ത് 15 പുലർച്ചെ 2 മുതൽ ആഗസ്ത് 17 പുലർച്ചെ 5 മണിവരെ പൂർണമായി അടച്ചിടും.


ഒറിക്‌സ് ഇന്റർചേഞ്ചിൽ നിന്നും വാദി അൽസൈൽ ഇന്റർസെക്ഷനിലേക്കുള്ള അൽബിദ സ്ട്രീറ്റ് ആഗസ്ത് 15 വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിമുതൽ ആഗസ്ത് 17 പുലർച്ചെ 5 മണിവരെ ഭാഗികമായി അടച്ചിടുമെന്നും അഷ്ഗാൽ അറിയിച്ചു.


യാത്രക്കാരോട് ലക്ഷ്യ സ്ഥാനത്തേക്ക് എത്തിച്ചേരാൻ ബദൽ പാതകൾ ഉപയോഗിക്കാനും പുറത്തുവിട്ട മാപ്പുകളിലെ നിർദേശങ്ങൾക്ക് അനുസരിച്ച് യാത്ര ചെയ്യാനും അധികൃതർ അറിയിച്ചു.