കുവൈത്ത് സിറ്റി– കുവൈത്തിലെ ജലീബ് അല്‍ ഷുയൂഖിൽ അധികൃതര്‍ നടത്തിയ റെയ്‌ഡിൽ നിരവധി പേർ അറസ്റ്റിൽ. അനധികൃത താമസക്കാരെയും നിയമ ലംഘകരെയും ലക്ഷ്യമിട്ട് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫിന്റെ നേരിട്ടുള്ള നിർദേശപ്രകാരമായിരുന്നു റെയ്‌ഡ്. ആക്ടിംഗ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അലി അൽ അദ്വാനിയുടെ മേൽനോട്ടത്തിൽ സ്പെഷ്യൽ ഫോഴ്സ് സെക്യൂരിറ്റി ജനറൽ ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള സായുധ യൂണിറ്റുകളാണ് റെയ്‌ഡ് നടത്തിയത്.
അനധികൃത താമസക്കാരെയും നിയമ ലംഘകരെയും ലക്ഷ്യം വയ്ക്കുന്നതിനായി ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സുരക്ഷാ സേന പ്രദേശങ്ങൾ വളഞ്ഞിരുന്നു. നിരവധി പേരുടെ അറസ്റ്റിലേക്ക് ഇത് നയിച്ചു.
അറസ്റ്റ് ചെയ്യപ്പെട്ടവരിൽ 18 പേർ താമസാനുമതിയുടെ കാലാവധി കഴിഞ്ഞവരും, 111 പേർ ഒളിവിൽ താമസിക്കുന്നതും, അറസ്റ്റ് വാറണ്ട് ഉള്ള 112 പേർ, തിരിച്ചറിയൽ രേഖകൾ ഇല്ലാത്ത 12 പേർ, ലൈസൻസില്ലാതെ വാഹനമോടിച്ച പ്രായപൂർത്തിയാകാത്ത ഒരാൾ, മദ്യപിച്ചിരിക്കാൻ സാധ്യതയുള്ള ഒരു വ്യക്തി എന്നിവരും ഉൾപ്പെടുന്നു. നിയമലംഘകർക്കെതിരെ ആഭ്യന്തര മന്ത്രാലയം കർശന നടപടി സ്വീകരിക്കും. നിയമലംഘകരെ നിയമിക്കുകയോ അവർക്ക് അഭയം നൽകുകയോ ചെയ്യുന്ന