ദോഹ- കടലിൽ ഉപേക്ഷിച്ച മീൻവലയിൽ കുടുങ്ങി കടലാമ ചത്തതായി ഖത്തർ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. ആഗസ്ത് 7നാണ് മന്ത്രാലയം ആമയെ ചത്തനിലയിൽ കണ്ടതായി റിപ്പോർട്ട് ചെയ്തത്. സമുദ്ര ജീവി, പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്.
മത്സ്യത്തൊഴിലാളികൾ, കടൽ യാത്രക്കാർ എന്നിവർ പാരിസ്ഥിതിക ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്ന് പരിസ്ഥിതി മന്ത്രാലയം അഭ്യർത്ഥിച്ചു. മീൻവലകളും മറ്റ് ഉപകരണങ്ങളും കടലിൽ നഷ്ടപെട്ടിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ ഉറപ്പാക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group