സകാക്ക – സകാക്കയിൽ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്ന സാഹിർ ക്യാമറ തകർത്ത സൗദി യുവാവിനെ അൽജൗഫ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചതായും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
മറ്റൊരു സംഭവത്തിൽ, അസീർ പ്രവിശ്യയിലെ ബീശയിൽ പൊതുസ്ഥലത്ത് വെച്ച് രണ്ട് യുവതികളുമായി സംഘർഷത്തിലേർപ്പെട്ട യുവാവിനെ പോലീസ് പിടികൂടി. യുവാവ് സ്ത്രീകളുമായി തർക്കിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. അറസ്റ്റിലായ യുവാവിനെ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



