Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Wednesday, July 2
    Breaking:
    • സൗദി അറേബ്യയുടെ ആകാശത്ത് വീണ്ടും ആ അസാധാരണ അതിഥിയെത്തി, പിങ്ക് നിറത്തിലുള്ള പൊട്ട്
    • സൊഹ്‌റാന്‍ മംദാനിയുടെ മേയര്‍ പ്രൈമറി വിജയം സ്ഥിരീകരിച്ചു;അമേരിക്കന്‍ പൗരത്വം റദ്ദാക്കാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം
    • ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ശമ്പളം ഓൺലൈനിൽ; പദ്ധതിയുടെ മൂന്നാം ഘട്ടം പ്രാബല്യത്തിൽ
    • ഗാസയിലെ പുതിയ സഹായ വിതരണ സംവിധാനം നിര്‍ത്തലാക്കണമെന്ന് ആംനസ്റ്റി അടക്കം 171 സംഘടനകള്‍
    • ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Gulf»Saudi Arabia

    സൗദിയിലേക്കുള്ള വിസിറ്റ് വിസ അപേക്ഷ നിരസിക്കപ്പെടാൻ കാരണം വ്യക്തമാക്കി മന്ത്രാലയം

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം01/04/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- ഈയിടെയായി സൗദി അറേബ്യയിലേക്കുള്ള ഫാമിലി സന്ദര്‍ശക വിസ അപേക്ഷകള്‍ വ്യാപകമായി നിരസിക്കപ്പെടുന്നുണ്ട്. ഇതിനുള്ള കാരണം വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. വിസയോടൊപ്പം ചേർക്കേണ്ട അത്യാവശ്യ വിവരങ്ങളെല്ലാം അറബി ഭാഷയിലായിരിക്കണമെന്ന നിര്‍ദേശത്തോടെയാണ് മന്ത്രാലയം തള്ളുന്നത്. എന്നാല്‍ അറബിയില്‍ നല്‍കുന്ന അപേക്ഷകള്‍ നിരസിക്കുന്നുമില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ ഇതിനകം നിരവധി ഇംഗ്ലീഷ് അപേക്ഷകള്‍ തള്ളിയിട്ടുണ്ടെന്ന് ദ മലയാളം ന്യൂസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.

    നാട്ടില്‍ നിന്ന് സന്ദര്‍ശന വിസയില്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന വ്യക്തികളുടെ പേരും പാസ്‌പോര്‍ട്ട് നമ്പറും മാത്രമാണ് ഇംഗ്ലീഷില്‍ നല്‍കേണ്ടത്. ബാക്കിയെല്ലാം അറബിയില്‍ നല്‍കണം. വര്‍ഷങ്ങളായി ഇതുതന്നെയായിരുന്നു ഈ അപേക്ഷയുടെ മാനദണ്ഡമായി സ്വീകരിച്ചിരുന്നത്. ഇടക്ക് വെബ്‌സൈറ്റ് പരിഷ്‌കരിക്കുകയും ഇംഗ്ലീഷില്‍ വിവരങ്ങള്‍ പൂരിപ്പിക്കാനുള്ള സംവിധാനം ഉണ്ടാവുകയും ചെയ്തു. ഇതനുസരിച്ച് പലരും അപേക്ഷ നല്‍കുകയും വിസ പാസാവുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇങ്ങനെ ഇംഗ്ലീഷില്‍ നല്‍കുന്ന അപേക്ഷകള്‍ ഭൂരിഭാഗവും സ്വീകരിക്കുന്നില്ല. ചേംബര്‍ അറ്റസ്റ്റേഷന്‍ പൂര്‍ത്തിയായ ശേഷമാണ് അപേക്ഷ തള്ളുന്നത്. അതേസമയം അറബിയില്‍ നല്‍കുന്ന അപേക്ഷകള്‍ക്ക് അറ്റസ്റ്റേഷന്‍ പൂര്‍ത്തിയായ ശേഷം ഉടന്‍ വിസ അനുവദിക്കുന്നുമുണ്ട്. എന്നാല്‍ പലരും അപേക്ഷ നിരസിക്കപ്പെട്ടതിന്റെ കാരണം മനസ്സിലാക്കാതെ വീണ്ടും വീണ്ടും ഇംഗ്ലീഷില്‍ അപേക്ഷ നല്‍കി നിരസിക്കപെടുന്ന അവസ്ഥയാണുള്ളത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സ്ഥാപന ഉടമകളുമായി ബന്ധപ്പെട്ടാണ് ചേംബര്‍ അറ്റസ്റ്റേഷന്‍ ലഭിക്കാറുള്ളത്. ഫാമിലി വിസകള്‍ക്ക് അറ്റസ്റ്റേഷന്‍ ലഭിക്കണമെങ്കില്‍ പലര്‍ക്കും ഏതാനും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അപേക്ഷകള്‍ നിരസിക്കപ്പെട്ടാല്‍ വീണ്ടും അപേക്ഷ തയ്യാറാക്കി ചേംബര്‍ അറ്റസ്റ്റേഷന് നല്‍കണം. എന്നാല്‍ ആദ്യമേ അറബിയില്‍ അപേക്ഷ തയ്യാറാക്കിയാല്‍ ഈ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. അറബ് രാജ്യക്കാര്‍ക്ക് പേരും മറ്റെല്ലാ വിവരങ്ങളും അറബിയില്‍ തന്നെയാണ് നല്‍കേണ്ടത്.

    ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
    https://chat.whatsapp.com/EEDOYYo8C1s1nAOlBMqloz

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സൗദി അറേബ്യയുടെ ആകാശത്ത് വീണ്ടും ആ അസാധാരണ അതിഥിയെത്തി, പിങ്ക് നിറത്തിലുള്ള പൊട്ട്
    02/07/2025
    സൊഹ്‌റാന്‍ മംദാനിയുടെ മേയര്‍ പ്രൈമറി വിജയം സ്ഥിരീകരിച്ചു;അമേരിക്കന്‍ പൗരത്വം റദ്ദാക്കാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം
    02/07/2025
    ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ശമ്പളം ഓൺലൈനിൽ; പദ്ധതിയുടെ മൂന്നാം ഘട്ടം പ്രാബല്യത്തിൽ
    01/07/2025
    ഗാസയിലെ പുതിയ സഹായ വിതരണ സംവിധാനം നിര്‍ത്തലാക്കണമെന്ന് ആംനസ്റ്റി അടക്കം 171 സംഘടനകള്‍
    01/07/2025
    ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ
    01/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version