റിയാദ്- ഖസീം പ്രവിശ്യ ഇതുവരെ കണ്ടിട്ടില്ലാത്ത മഴയാണ് ബുധനാഴ്ച പെയ്തതെന്ന് കാലാവസ്ഥ നിരീക്ഷകര്‍. മഴയെ തുടര്‍ന്ന് ഉനൈസ ടൗണ്‍ തടാകമായി രൂപപ്പെട്ടിരുന്നു. ആദ്യത്തെ ഒരു മണിക്കൂറിനുള്ളില്‍ 70 മില്ലിലിറ്റര്‍ മഴയാണ് ഇവിടെ പെയ്തതെന്ന് കാലാവസ്ഥ വകുപ്പ് വൈസ് ചെയര്‍മാന്‍ അബ്ദുല്ല അല്‍മുസ്‌നദ് പറഞ്ഞു.ഉനൈസയില്‍ മലയോരപ്രദേശത്ത് കുടുങ്ങിയ നാലു പേരെ ഇന്ന് സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. ആര്‍ക്കും പരിക്കില്ല. പെട്ടെന്നുണ്ടായ മഴയായതിനാല്‍ പലരും വിവിധയിടങ്ങളില്‍ കുടുങ്ങിയിരുന്നു. എല്ലാവര്‍ക്കും സിവില്‍ ഡിഫന്‍സ് വിഭാഗം തുണയായി. പരിക്കേറ്റവരെ ചികിത്സിക്കാന്‍ ആശുപത്രികളില്‍ സര്‍വ സൗകര്യവും ഒരുക്കിയിരുന്നു.കനത്ത മഴയെ തുടര്‍ന്ന് അടച്ചിട്ട കിംഗ് ഫഹദ് റോഡിലെ ടണല്‍ ഗതാഗതത്തിനായി തുറന്നു കൊടുത്തു. മഴ കാരണം വെള്ളക്കെട്ടിന് സാധ്യതയുള്ളതിനാല്‍ റിയാദ് റോഡിലെയും കിംഗ് ഫഹദ് റോഡിലെയും ടണലുകള്‍ അടച്ചിട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group