ജിദ്ദ – ഉംറ വിസ സൗദിയില്‍ ജോലി ചെയ്യാന്‍ ഉപയോഗിക്കരുതെന്ന് ഹജ്, ഉംറ മന്ത്രാലയം വിദേശ തീര്‍ഥാടകരോട് ആവശ്യപ്പെട്ടു. വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പായി സൗദി അറേബ്യ വിടലാണ് ഉംറ യാത്രയുടെ ഏറ്റവും നല്ല പര്യവസാനം. മറ്റു ആവശ്യങ്ങള്‍ക്ക് ഉംറ വിസ ഉപയോഗിക്കുന്നതിനെതിരെ ഹജ്, ഉംറ മന്ത്രാലയം തീര്‍ഥാടകര്‍ക്ക് മുന്നറിയിപ്പ് നല്കി. ഉംറ കര്‍മം നിര്‍വഹിച്ച ശേഷം നിയമാനുസൃത ഇഖാമ കാലാവധിയില്‍, വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പായി സൗദി അറേബ്യ വിടാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group