ജിദ്ദ – ഉംറ തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതില്‍ ഗുരുതരമായ വീഴ്ചകള്‍ വരുത്തിയതിനും നിയമ ലംഘനങ്ങള്‍ ആവര്‍ത്തിച്ചതും നാലു ഉംറ സര്‍വീസ് കമ്പനികളുടെ ലൈസന്‍സുകള്‍ ഹജ്, ഉംറ മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തു. മറ്റേതാനും ഉംറ കമ്പനികള്‍ക്ക് പിഴ ചുമത്തിയിട്ടുമുണ്ട്.
തീര്‍ഥാടകര്‍ക്ക് പൂര്‍ണ അവകാശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഉയര്‍ന്ന നിലവാരത്തിലും പ്രൊഫഷണലിസത്തിലും സേവനങ്ങള്‍ നല്‍കാനും വീഴ്ചകള്‍ തടയാനുമുള്ള പ്രതിബദ്ധത ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
അംഗീകൃത ചട്ടങ്ങളും നിര്‍ദേശങ്ങളും പൂര്‍ണമായും പാലിക്കണമെന്നും നിര്‍ദിഷ്ട ഷെഡ്യൂളുകള്‍ക്കനുസൃതമായി തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കണമെന്നും എല്ലാ ഉംറ കമ്പനികളോടും സ്ഥാപനങ്ങളോടും മന്ത്രാലയം ആഹ്വാനം ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group