മക്ക– പത്ത് ദിവസത്തെ തീർത്ഥാടനത്തിനെത്തിയ നിലമ്പൂർ മൂത്തേടം സ്വദേശിനി നാട്ടിൽ പോകാനൊരുങ്ങവെ മക്കയിൽ നിര്യാതയായി. അൽ അമീൻ ഉംറ ഗ്രൂപ്പിൽ ഉംറക്ക് എത്തിയ മൂത്തേടം വടക്കേ കൈ സ്വദേശിനിയായ ആമിന പാറക്കപ്പറമ്പിൽ (66) ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച രാത്രി മക്കയിൽ താമസ സ്ഥലത്ത് വെച്ച് മരണപ്പെടുകയായിരുന്നു.
മദീനാ സന്ദർശനം കഴിഞ്ഞാണ് ഇവർ മക്കയിലെത്തിയത്. മക്ക അൽനൂർ ആശുപതിയിലുള്ള മൃതദേഹം ഇന്ന് (വെള്ളി) മക്കയിൽ മറവു ചെയ്യും.
ഐ.സി.എഫ് മക്കാ ഹെല്പ് ഡെസ്ക് നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകി.
മക്കൾ : അൻസാർ, ഹസീന, അഫ്സൽ
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



