മക്ക – മയക്കുമരുന്ന് കടത്ത് പ്രതികളായ രണ്ടു പാക്കിസ്ഥാനികള്‍ക്ക് മക്ക പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ശരീരത്തിനകത്ത് ഒളിപ്പിച്ച് ഹെറോയിന്‍ കടത്തുന്നതിനിടെ അറസ്റ്റിലായ സര്‍താജ് ശിരീന്‍ ഖാന്‍, ഹെറോയിനും രാസലഹരിയും കടത്തിയ ഹഖ് നവാസ് സീര്‍ മുഹമ്മദിൻ എന്നിവരുടെ ശിക്ഷയാണ് നടപ്പാക്കിയത്.
അതിനിടെ അസീര്‍ പ്രവിശ്യയിലെ അല്‍റബൂഅ സെക്ടര്‍ അതിര്‍ത്തി വഴി വന്‍ ലഹരി ഗുളിക ശേഖരം കടത്താനുള്ള ശ്രമം അതിര്‍ത്തി സുരക്ഷാ സേന വിഫലമാക്കി. 2,79,000 ലഹരി ഗുളികകള്‍ സൈന്യം പിടികൂടി. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി മയക്കുമരുന്ന് ശേഖരം ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായും അതിര്‍ത്തി സുരക്ഷാ സേന അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



