Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, August 14
    Breaking:
    • യാത്രക്കാരെ ആകർഷിച്ച് ഒമാനിലെ വകാൻ വില്ലേജ്‌; ഏഴു മാസത്തിനിടെ എത്തിയത് 27,000 സന്ദർശകർ
    • ‘കുട്ടികളെ കൊല്ലുന്നത് നിർത്തുക’; കണ്ണുതുറന്ന് യുവേഫ
    • നെതന്യാഹുവിന്റെ ‘ഗ്രേറ്റർ ഇസ്രായേൽ’ പ്രസ്താവന: അറബ് ലോകത്ത് രോഷം ആളിക്കത്തുന്നു
    • യുദ്ധാനന്തര ഗാസയുടെ സുരക്ഷയ്ക്കായി ഈജിപ്ത് 5,000 ഫലസ്തീൻ പോലീസുകാരെ പരിശീലിപ്പിക്കുന്നു
    • ഡാളസിൽ വൻ ലഹരി വേട്ട, പ്രതി അറസ്റ്റിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia

    ഹൂത്തികളെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തി ട്രംപ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/01/2025 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: യെമനിലെ ഹൂത്തി മിലീഷ്യകളെ ഭീകര സംഘടനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി അമേരിക്ക അറിയിച്ചു. ഹൂത്തികളെ ഭീകര സംഘടനാ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിക്കുകയായിരുന്നെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. ഹൂത്തികളുടെ ശേഷികളും പ്രവര്‍ത്തനങ്ങളും ഇല്ലാതാക്കാന്‍ പ്രാദേശിക പങ്കാളികളുമായി സഹകരിക്കുക എന്നതാണ് അമേരിക്കയുടെ നയം. ഹൂത്തികള്‍ക്ക് പണം നല്‍കിയ സ്ഥാപനങ്ങളുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ യുനൈറ്റഡ് സ്റ്റേറ്റ്സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റിനോട് നിര്‍ദേശിക്കുമെന്നും വൈറ്റ് ഹൗസ് പറഞ്ഞു.

    ഹൂത്തികളുടെ പ്രവര്‍ത്തനങ്ങള്‍ മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ സിവിലിയന്മാരുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷക്കും . മേഖലയിലെ അമേരിക്കയുടെ ഏറ്റവും അടുത്ത പങ്കാളികളുടെ സുരക്ഷക്കും ആഗോള സമുദ്ര വാണിജ്യത്തിന്റെ സ്ഥിരതക്കും ഭീഷണിയാണ്. ഹൂത്തികളുടെ ശേഷികളും പ്രവര്‍ത്തനങ്ങളും ഇല്ലാതാക്കാനും അവര്‍ക്ക് വിഭവങ്ങള്‍ നിഷേധിക്കാനും അതുവഴി യു.എസ് ഉദ്യോഗസ്ഥര്‍, സിവിലിയന്മാര്‍, യുഎസ് പങ്കാളികള്‍, ചെങ്കടലിലെ കപ്പല്‍ ഗതാഗതം എന്നിവക്കെതിരായ അവരുടെ ആക്രമണങ്ങള്‍ അവസാനിപ്പിക്കുക എന്നതാണ് അമേരിക്കയുടെ നയമെന്നും വൈറ്റ് ഹൗസ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ക്കെതിരെ മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം ഏര്‍പ്പെടുത്തിയതിനേക്കാള്‍ കടുത്ത ഉപരോധങ്ങളാണ് ട്രംപിന്റെ പുതിയ തീരുമാനത്തിലൂടെ ഏര്‍പ്പെടുത്തുന്നത്. ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ക്കും പ്രധാനപ്പെട്ട ഈ ജലപാതയെ സംരക്ഷിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്കും നേരെ ഹൂത്തികള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയെന്നോണമാണ് ഹൂത്തികളെ ഭീകര സംഘടനയില്‍ ഉള്‍പ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ആയി ആദ്യമായി സ്ഥാനമേറ്റെടുത്ത ശേഷം ഹൂത്തികളെ ട്രംപ് ഭീകര സംഘടന പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ 2021 ല്‍ ട്രംപിന്റെ പിന്‍ഗാമിയായി അധികാരമേറ്റ ബൈഡന്‍ ഈ വര്‍ഗീകരണം റദ്ദാക്കുകയായിരുന്നു. പിന്നീട് അവരെ പ്രത്യേകം തരംതിരിച്ച ആഗോള ഭീകരര്‍ എന്ന് ബൈഡന്‍ പ്രഖ്യാപിച്ചു. ഇത് ബൈഡന്‍ കാലത്ത് യെമനില്‍ മാനുഷിക സഹായങ്ങള്‍ എത്താന്‍ അനുവദിച്ചു.

    അതേസമയം, ഗാസ യുദ്ധത്തിന്റെ ഫലമായി സൂയസ് കനാല്‍ വരുമാനത്തില്‍ ഈജിപ്തിന് 700 കോടി ഡോളര്‍ നഷ്ടപ്പെട്ടതായി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സീസി പറഞ്ഞു. ഗാസയില്‍ ഫലസ്തീനികള്‍ക്കുള്ള പിന്തുണയെന്നോണം ഇസ്രായിലുമായും പശ്ചാത്യ രാജ്യങ്ങളുമായും ബന്ധമുള്ള ചരക്ക് കപ്പലുകള്‍ക്കും യുദ്ധക്കപ്പലുകള്‍ക്കും നേരെ ചെങ്കടലില്‍ ഹൂത്തികള്‍ നിരന്തം ആക്രമണങ്ങള്‍ നടത്തിയത് ചെങ്കടല്‍ ഒഴിവാക്കി ആഫ്രിക്കയിലെ ഗുഡ്ഹോപ്പ് മുനമ്പ് വലയം ചെയ്തുള്ള സുദീര്‍ഘമായ ബദല്‍ പാത സ്വീകരിക്കാന്‍ നിരവധി ഷിപ്പിംഗ് കമ്പനികളെ പ്രേരിപ്പിച്ചിരുന്നു. ഇത് ചെങ്കടലിനെയും മധ്യധരണ്യഴിയെയും ബന്ധിപ്പിക്കുന്ന സൂയസ് കനാലില്‍ കപ്പല്‍ ഗതാഗതം ഗണ്യമായി കുറയാന്‍ ഇടയാക്കുകയായിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    huthi trumb
    Latest News
    യാത്രക്കാരെ ആകർഷിച്ച് ഒമാനിലെ വകാൻ വില്ലേജ്‌; ഏഴു മാസത്തിനിടെ എത്തിയത് 27,000 സന്ദർശകർ
    14/08/2025
    ‘കുട്ടികളെ കൊല്ലുന്നത് നിർത്തുക’; കണ്ണുതുറന്ന് യുവേഫ
    14/08/2025
    നെതന്യാഹുവിന്റെ ‘ഗ്രേറ്റർ ഇസ്രായേൽ’ പ്രസ്താവന: അറബ് ലോകത്ത് രോഷം ആളിക്കത്തുന്നു
    14/08/2025
    യുദ്ധാനന്തര ഗാസയുടെ സുരക്ഷയ്ക്കായി ഈജിപ്ത് 5,000 ഫലസ്തീൻ പോലീസുകാരെ പരിശീലിപ്പിക്കുന്നു
    14/08/2025
    ഡാളസിൽ വൻ ലഹരി വേട്ട, പ്രതി അറസ്റ്റിൽ
    14/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version