റിയാദ്– പ്രവാസജീവിതം അവസാനിപ്പിച്ച് രണ്ടാഴ്ചയ്ക്കകം നാട്ടിലേക്ക് മടങ്ങാനിരിക്കെ തിരുവനന്തപുരം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. വെമ്പായം പാലമൂട് സ്വദേശി സിദ്ദീഖ് മൻസിൽ ബാദുഷ പരീത് (66) ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് സുവൈദിയിലെ അൽ ഹമ്മാദി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ 20 വർഷമായി റിയാദിലെ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. ഭാര്യ ജാസിയയും ഇളയമകൻ ഷില്ലാജും റിയാദിലുണ്ട്. മൂത്തമകൻ സിദ്ദീഖ് നാട്ടിലാണ്.
മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. റിയാസ് ചിങ്ങത്ത്, ഉമ്മർ അമാനത്ത്, ജാഫർ വീമ്പൂർ, സലീം സിയാംകണ്ടം, നസീർ കണ്ണീരി എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.



