ജിദ്ദ – ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരാണെന്ന പേരിൽ പ്രവാസികളെ ഭീഷണിപ്പെടുത്തി ആക്രമിച്ച് പണവും വിലപിടിച്ച വസ്തക്കളും തട്ടിപ്പറിച്ച മൂന്നംഗ സംഘത്തെ മക്ക പ്രവിശ്യ പോലീസ് അറസ്റ്റ് ചെയ്തു. ഒരു സൗദി പൗരനും ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന സിറിയക്കാരനും നിയമ ലംഘകനായ വിദേശിയുമാണ് അറസ്റ്റിലായത്. നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഇനി മുതൽ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ എന്തെങ്കിലും പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും മക്ക പ്രവിശ്യ പോലീസ് ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group