ജിദ്ദ– ജിദ്ദയിലെ തിരുവനന്തപുരം നിവാസികളുടെ കൂട്ടായ്മയായ തിരുവനന്തപുരം സ്വദേശി സംഗമം (TSS) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ജിദ്ദ ഗോൾഡൻ പേൾ ഹോട്ടലിൽ നടന്ന സംഗമത്തിൽ ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തിരുവനന്തപുരം സ്വദേശികളും സാമൂഹിക-സാംസ്‌കാരിക-മാധ്യമ രംഗത്തെ പ്രമുഖരും പങ്കെടുത്തു. സൗദി അറേബ്യയുടെ സ്ഥാപക ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സംഘടിപ്പിക്കപ്പെട്ട സംഗമം ഏറെ ശ്രദ്ധേയമായി.


റമദാനിന്റെ പവിത്രതയും സാഹോദര്യവും പങ്കുവെക്കുന്നതോടൊപ്പം പ്രവാസലോകത്തെ സൗഹൃദങ്ങൾ പുതുക്കാനും നാട്ടിലെ നോമ്പുകാല ഓർമ്മകൾ പങ്കുവെക്കാനുമുള്ള വേദിയായി ഈ ഇഫ്താർ മീറ്റ് മാറി. ഒരുമയുടെയും സ്നേഹസാഹോദര്യത്തിന്റെയും സന്ദേശങ്ങൾ പകർന്നുനൽകിയ പരിപാടി ഇഫ്താർ വിരുന്നോടെ സമാപിച്ചു.


ടി.എസ്.എസ് പ്രസിഡന്റ് തരുൺ രത്‌നാകരൻ, ജനറൽ സെക്രട്ടറി ജാഫർ ഷെരീഫ്, ട്രഷറർ ഷാഹിൻ ഷാജഹാൻ, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



