ദമാം – സൗദി ഭീകരന് കിഴക്കന്‍ പ്രവിശ്യയില്‍ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷാ സൈനികരെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും പോലീസ് സ്റ്റേഷനുകള്‍ക്കും ചെക്ക് പോയിന്റുകള്‍ക്കും പട്രോള്‍ പോലീസ് വാഹനങ്ങള്‍ക്കും നേരെ നിറയൊഴിക്കുകയും ഭീകര സംഘാംഗങ്ങള്‍ക്കൊപ്പം ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്ക് വഹിക്കുകയും ചെയ്ത മുഹമ്മദ് ബിന്‍ നബീല്‍ ബിന്‍ മുഹമ്മദ് ആലുജൗഹറിന് ആണ് ശിക്ഷ നടപ്പാക്കിയത്.
കൊലക്കേസ് പ്രതിയായ മറ്റൊരു സൗദി പൗരന് അസീര്‍ പ്രവിശ്യയിലും വധശിക്ഷ നടപ്പാക്കി. സൗദി പൗരന് ഹാദി ബിന്‍ അലി ബിന്‍ ആയിദ് അല്‍ഖഹ്താനിയെ വെടിവെച്ചു കൊലപ്പെടുത്തിയ ദീബ് ബിന്‍ സഈദ് ബിന്‍ മുഹമ്മദ് അല്‍ഖഹ്താനിയെ ആണ് വധശിക്ഷക്ക് വിധേയനാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group