ജിദ്ദ : ഹാജിമാർ ജിദ്ദ എയർപോർട്ടിൽ ഇറങ്ങിയത് മുതൽ തിരിച്ചു പോകുന്നത് വരെ മക്ക മദീന മീന അറഫ തുടങ്ങിയ പുണ്യ കേന്ദ്രങ്ങളിൽഹാജിമാർക്ക് കെ.എം.സി.സി നൽകുന്ന സേവനങ്ങൾ മഹത്തരവും വിലമതിക്കാനാവാത്തതുമാണെന്ന് കണ്ണൂർ ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അഡ്വ. എസ് മുഹമ്മദ് പറഞ്ഞു.
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഹാജിമാർക്ക് ജിദ്ദ കണ്ണൂർ ജില്ല കെ.എം.സി.സി നൽകിയ സ്വീകരണത്തിനും സ്നേഹവിരുന്നിനും നന്ദി പറഞ്ഞുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ജിദ്ദ കണ്ണൂർ ജില്ലാ കെ.എം.സി.സി പ്രസിഡന്റ് നൗഷാദ് ചപ്പാരപ്പടവ് അധ്യക്ഷനായി. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ശിഹാബ് താമരക്കുളം ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി സിറാജ് കണ്ണവം, തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുള്ള പാലേരി, വനിതാ ലീഗ് നേതാവ് സെറിൻ ചൊക്ലി, കെ.എസ്.ടി.യു കണ്ണൂർ ജില്ല മുൻ ജനറൽ സെക്രട്ടറി മുജീബ് മാസ്റ്റർ, പോക്കർ ഇരിക്കൂർ, മുഹമ്മദ് കുഞ്ഞി ശ്രീകണ്ഠപുരം, ബഹറിൻ കെ.എം.സി.സി നേതാവ് ഫായിസ്, ലത്തീഫ് വെള്ളമുണ്ട, അബ്ദുറഹിമാൻ വായാട്, മുനീർ കമ്പിൽ, അബ്ദുൽ റസാക്ക് ഇരിക്കൂർ സംസാരിച്ചു.
ജിദ്ദ കെ.എം.സി.സി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി സകരിയ ആറളം സ്വാഗതവും, ബഷീർ നടുവിൽ നന്ദിയും പറഞ്ഞു. ഹജ്ജ് സേവനം ചെയ്ത വോളണ്ടിയർമാർക്കുള്ള സർട്ടിഫിക്കറ്റുകൾ അഡ്വ. എസ് മുഹമ്മദ് വിതരണം ചെയ്തു.