സ്വാതന്ത്ര്യദിനത്തിന് കോൺസുലേ റ്റിൽ ഇത്തവണ പതാക ഉയർത്തുന്നത് പുതിയ സി. ജി ഫഹദ് അഹമ്മദ് ഖാൻ സൂരി.
ജിദ്ദ : ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷ ണറേറ്റിലേക്ക് സ്ഥലം മാറിപ്പോകുന്ന കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമിന് പകരം നിയമിതനായ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി ഓഗസ്റ്റ് 11 ന് ചുമതലയേൽക്കും. ആന്ധ്രപ്രദേശിലെ കർണൂൽ സ്വദേശിയായ ഹഹദ് അഹമ്മദ് ഖാൻ സൂരി 2014 ബാച്ച് ഐ. എഫ്. എസുകാരനാണ്. കുവൈറ്റ് ഇന്ത്യൻ എംബസിയിൽ സേവനം അനുഷ്ഠിക്കുമ്പോൾ കോവിഡ് ചികിത്സ, പുനരധിവാസം തുടങ്ങിയ കാര്യങ്ങളിൽ അവിടത്തെ ഇന്ത്യൻ പ്രവാസികളെ സഹായിക്കുന്ന പ്രവർത്തനങ്ങൾക്ക് ഇദ്ദേഹം നേതൃത്വം നൽകി.
ഇത്തവണ ഇന്ത്യക്കാരുടെ ഹജ് നിർവഹണത്തോട് അനുബന്ധിച്ച പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നതിനും ഇന്ത്യൻ ഹജ് മിഷനോടൊപ്പം ഫഹദ് അഹമ്മദ് ഖാൻ സൂരിയും സജീവമായി രംഗത്ത് ഉണ്ടായിരുന്നു.
ആന്ധ്രാപ്രദേശിലെ കർണൂലിൽ ഒരു ബിസിനസ് കുടുംബത്തിൽ ജനിച്ച ഇദ്ദേഹം എഞ്ചിനീയറിംഗിലും ബിസിനസ് മാനേജ്‌മെന്റിലും ബിരുദം നേടി. കേന്ദ്ര ഗവർമെന്റിന്റെ വാണിജ്യ മന്ത്രാലയത്തിൽ ഉന്നത പദവിയിൽ ഇരിക്കുമ്പോൾ ജി. സി. സി രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വാണിജ്യ ബന്ധം മെച്ചപ്പെടുത്തുന്നതിൽ ഫഹദ് അഹമ്മദ് ഖാൻ സൂരി നിർണായക പങ്ക് വഹിച്ചു. വാണിജ്യ മന്ത്രാലയത്തിലെ സേവനത്തിന് ശേഷമാണ് കുവൈറ്റിൽ നിയമിക്കപ്പെട്ടത്. ഓഗസ്റ്റ് 11 ന് ചാർജെടുക്കുന്ന ഫഹദ് അഹമ്മദ് ഖാൻ സൂരി ആയിരിക്കും ഇന്ത്യൻ കോൺസുലേറ്റിൽ ഇത്തവണ സ്വാതന്ത്ര്യദിനത്തിന് പതാക ഉയർത്തുക.