ജിദ്ദ – അന്താരാഷ്ട്ര നിയമവും അന്താരാഷ്ട്ര മാനുഷിക നിയമവും ലംഘിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായിലിനോട് കണക്കു ചോദിക്കണമെന്ന് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്റെ നേതൃത്വത്തിലുളള അറബ് കമ്മിറ്റി ആവര്‍ത്തിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്‌റോണുമായി പാരീസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അറബ് കമ്മിറ്റി ഈയാവശ്യമുന്നയിച്ചത്. ഗാസയിലെ ഗുരുതരമായ സംഭവവികാസങ്ങളും ഉടനടി വെടിനിര്‍ത്തലല്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ട് അന്താരാഷ്ട്ര സമൂഹം ശ്രങ്ങള്‍ ശക്തമാക്കേണ്ടതിനെ കുറിച്ചും ഫ്രഞ്ച് പ്രസിഡന്റുമായി അറബ് കമ്മിറ്റി വിശകലനം ചെയ്തു.
1967 അതിര്‍ത്തിയില്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണം. ഫലസ്തീനികള്‍ക്ക് നിയമാനുസൃത അവകാശങ്ങള്‍ ലഭിക്കാനും എല്ലാവര്‍ക്കും സമഗ്രവും നീതിപൂര്‍വകവുമായ സമാധാനം കൈവരിക്കാനും യു.എന്‍ രക്ഷാ സമിതി അംഗങ്ങളായ രാജ്യങ്ങള്‍ അടക്കം അന്താരാഷ്ട്ര സമൂഹം ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കണം.
ഗാസയിലെ റഫ ക്രോസിംഗ് ഇസ്രായിലിന്റെ നിയന്ത്രണത്തിലാക്കിയതും ഗാസയിലേക്ക് അടിയന്തിര റിലീഫ് വസ്തുക്കള്‍ പ്രവേശിപ്പിക്കുന്നത് വിലക്കുന്നതും ഒരിക്കലും അംഗീകരിക്കില്ലെന്നും അറബ് കമ്മിറ്റി പറഞ്ഞു. ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി, ജോര്‍ദാന്‍ ഉപപ്രധാനമന്ത്രിയും വിദേശ, പ്രവാസികാര്യ മന്ത്രിയുമായ അയ്മന്‍ അല്‍സ്വഫദി, ഈജിപ്ഷ്യന്‍ വിദേശ മന്ത്രി സാമിഹ് ശുക്‌രി എന്നിവര്‍ ഫ്രഞ്ച് പ്രസിഡന്റുമായി കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്തിയ സംഘത്തില്‍ ഉള്‍പ്പെട്ടു. ഗാസ യുദ്ധത്തിന് അറുതി കാണാന്‍ ശ്രമിച്ച് സൗദി വിദേശ മന്ത്രിയുടെ നേതൃത്വത്തിലുള്ള അറബ് കമ്മിറ്റി നേരത്തെ നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.
ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഫ്രഞ്ച് വിദേശ മന്ത്രി സ്റ്റീഫന്‍ സിജൂര്‍നിയയുമായി പാരീസില്‍ വെച്ച് പ്രത്യേകം ചര്‍ച്ച നടത്തി. വ്യത്യസ്ത മേഖലകളില്‍ ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തമാക്കുന്നതിനെ കുറിച്ചും പൊതുതാല്‍പര്യമുള്ള വിഷയങ്ങളില്‍ ഉഭയകക്ഷി ഏകോപനം ശക്തമാക്കുന്നതിനെ കുറിച്ചും ഗാസയിലെ പുതിയ സംഭവവികാസങ്ങളും ഗാസയില്‍ സാധാരണക്കാര്‍ക്ക് റിലീഫ് വസ്തുക്കള്‍ എത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ഇരുവരും വിശകലനം ചെയ്തു. ഫ്രാന്‍സിലെ സൗദി അംബാസഡര്‍ ഫഹദ് അല്‍റുവൈലി, വിദേശ മന്ത്രിയുടെ ഓഫീസ് ഡയറക്ടര്‍ ജനറല്‍ അബ്ദുറഹ്മാന്‍ അല്‍ദാവൂദ്, വിദേശ മന്ത്രാലയ ഉപദേഷ്ടാവ് മനാല്‍ റദ്‌വാന്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.