ജിദ്ദ – സൗദിയില്‍ ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില മക്കയിലും അറഫയിലുമാണെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. മക്കയില്‍ 44 ഡിഗ്രിയായിരുന്നു കൂടിയ താപനില. രാജ്യത്ത് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് അസീര്‍ പ്രവിശ്യയിലെ അല്‍സൂദയിലാണ്. ഇവിടെ ഏറ്റവും കുറഞ്ഞ താപനില 13 ഡിഗ്രിയായിരുന്നു. അറഫയില്‍ 43 ഡിഗ്രിയും മദീനയിലും യാമ്പുവിലും 41 ഡിഗ്രി വീതവും വാദി അല്‍ദവാസിറിലും അല്‍ഉലയിലും അല്‍വജിലും 40 ഡിഗ്രി വീതവും ദമാമിലും ജിസാനിലും 38 ഡിഗ്രി വീതവുമായിരുന്നു ഏറ്റവും കൂടിയ താപനില. റിയാദിലും ബുറൈദയിലും 37 വീതവും നജ്‌റാനിലും തബൂക്കിലും സകാക്കയിലും 36 ഡിഗ്രി വീതവും അറാറിലും ഹായിലിലും 35 ഡിഗ്രി വീതവുമായിരുന്നു ഉയര്‍ന്ന താപനില.
ഏറ്റവും കുറഞ്ഞ രണ്ടാമത്തെ താപനില രേഖപ്പെടുത്തിയത് അബഹയിലാണ്. ഇവിടെ 18 ഡിഗ്രിയായിരുന്നു ഏറ്റവും കുറഞ്ഞ താപനില. അല്‍ബാഹ, തായിഫ്, തുറൈഫ്, ഖുറയ്യാത്ത് എന്നിവിടങ്ങളില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 20 ഡിഗ്രി വീതമായിരുന്നെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group