ദമാം – കൊലക്കേസ് പ്രതികളായ രണ്ടു സൗദി പൗരന്മാര്ക്ക് കിഴക്കന്‍ പ്രവിശ്യയിലും ഉത്തര അതിര്‍ത്തി പ്രവിശ്യയിലും വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരന് റയാന് ബിന്‍ അഹ്മദ് അല്‍അമ്മാരിയെ തര്‍ക്കത്തെ തുടര്‍ന്ന് കാര്‍ കയറ്റി കൊലപ്പെടുത്തിയ സൗദ് ബിന്‍ മുഹമ്മദ് അല്‍ഖഹ്താനിക്ക് കിഴക്കന്‍ പ്രവിശ്യയിലും സൗദി പൗരന് ബന്ദര്‍ ബിന്‍ ദഹവി അല്‍റുവൈലിയെ തര്‍ക്കത്തെ തുടര്‍ന്ന് കാറിടിച്ച് കൊലപ്പെടുത്തിയ മുഹമ്മദ് ബിന്‍ അനാദ് ബിന്‍ മശാതില് അല്‍റുവൈലിക്ക് ഉത്തര അതിര്‍ത്തി പ്രവിശ്യയുമാണ് ശിക്ഷ നടപ്പാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group