ദമാം – അഞ്ചു പേരെ കൊലപ്പെടുത്തിയ ഭീകരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി യുവാവ് നാസിര്‍ ബിന്‍ മുഹമ്മദ് ബിന്‍ മന്‍സൂര്‍ അല്‍റുകൈബിക്ക് കിഴക്കന്‍ പ്രവിശ്യയിലാണ് ഇന്ന് ശിക്ഷ നടപ്പാക്കിയത്.
പ്രതി പങ്കാളിത്തം വഹിച്ച ഭീകരാക്രമണത്തിന്റെ ഫലമായി അഞ്ചു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഭീകരാക്രമണം നടത്തിയവരെ ഒളിച്ചുകഴിയാനും പ്രതി സഹായിച്ചിരുന്നു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ പ്രതി സാമൂഹിക സുരക്ഷയും സ്ഥിരതയും തകര്‍ക്കാന്‍ ശ്രമിച്ചതായും കണ്ടെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group