തബൂക്ക് – തബൂക്ക് പ്രവിശ്യയില്‍ പെട്ട ഉംലജിലെ നബത് ഗ്രാമത്തില്‍ അല്‍ശദഖ് റോഡില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഏതാനും വിദ്യാര്‍ഥിനികള്‍ക്ക് പരിക്കേറ്റു. അപകട സമയത്ത് ബസില്‍ 46 വിദ്യാര്‍ഥിനികളുണ്ടായിരുന്നു. മലവെള്ളപ്പാച്ചിലില്‍ റോഡിലുണ്ടായ കേടുപാടുകള്‍ പരിഹരിക്കുന്നതിലെ കാലതാമസവും റോഡില്‍ അപകടകരമായ തകര്‍ച്ചകളും വിള്ളലുകളും ഉണ്ടായിരുന്നതുമാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സുരക്ഷാ വകുപ്പുകള്‍ മേല്‍നടപടികള്‍ സ്വീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



