മക്ക – തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്റെ ആദരവാര്‍ഥം സൗദി പോസ്റ്റ് സ്റ്റാമ്പ് പുറത്തിറക്കി.
സാംസ്‌കാരികവും സാമൂഹികവുമായ വികസനം പ്രോത്സാഹിപ്പിക്കാന്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് മക്ക ഗവര്‍ണറേറ്റുമായി സഹകരിച്ചാണ് സൗദി പോസ്റ്റ് സ്റ്റാമ്പ് പുറത്തിറക്കിയത്.
തന്റെ പേരില്‍ സ്റ്റാമ്പ് പുറത്തിറക്കിയതിന് ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ സല്‍മാന്‍ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും നന്ദി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group