അബഹ – അസീര്‍ പ്രവിശ്യയില്‍ പെട്ട ഖനായില്‍ പതിനെട്ടു വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വിറ്റ കട നഗരസഭ അടപ്പിച്ചു. ഹുക്ക പുകയിലയും മറ്റു പുകയില ഉല്‍പന്നങ്ങളും വില്‍ക്കുന്ന ഈ കട തന്റെ മകന്‍ അടക്കമുള്ള നിരവധി കുട്ടികള്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതായുള്ള സൗദി പൗരന്‍റെ പരാതിയെ തുടർന്നാണ് നഗരസഭയുടെ നടപടി. കടക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും സൗദി പൗരന്‍ പരാതിയില്‍ ആവശ്യപ്പെട്ടു. കട ഉടമ ലൈസന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും പരിശോധനയില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group