റിയാദ്- ശിഫാ വെല്‍ഫെയര്‍ അസോസിയേഷന്‍ ഇഫ്താര്‍ സംഗമം നടത്തി. ശിഫയിലും പരിസരപ്രദേശങ്ങളില്‍ നിന്നുമായി 800 ല്‍ പരം സാധാരണക്കാരായ തൊഴിലാളികളുടെയും റിയാദിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെയും സാന്നിധ്യത്തില്‍ സിനാന്‍ ബാബുവിന്റെ വര്‍ക്ക്‌ഷോപ്പിലാണ് ഇഫ്താര്‍ സംഗമം നടത്തിയത്.
അബ്ദുല്‍ കരീം പുന്നലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനം സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകനായ മുജീബ് കായംകുളം ഉദ്ഘാടനം ചെയ്തു. അശ്മല്‍ കൊളമ്പന്‍ ഖുര്‍ആന്‍ പാരായണവും അബ്ദുറഹ്മാന്‍ വയനാട് റമദാന്‍ സന്ദേശവും നല്‍കി. സൗദി പൗരന്‍ അബ്ദുല്‍ അസീസ് അല്‍ ഉത്തയ്ബി മുഖ്യാതിഥിയായി. നിര്‍ധനനും നിരാലംബനുമായ ഒരു സഹോദരന് കിഡ്‌നി മാറ്റിവയ്ക്കുന്നതിനുള്ള ചികിത്സ ധനസഹായ ഫണ്ട് ചാരിറ്റി കണ്‍വീനര്‍ അജിത് കുമാര്‍ കടക്കല്‍ പ്രസിഡണ്ട് സിനാന്‍ ബാബുവിന് കൈമാറി. അബ്ദുല്‍ കരീം കൊടപ്പുറം, നാസര്‍ മഞ്ചേരി, സയ്യിദ് ചേലേമ്പ്ര, സഹല്‍ ഫറൂഖ്, റഷീദ് കൊളമ്പന്‍, ബഷീര്‍ കിളിയങ്ങാട്ട്, ജേക്കബ് ജോണ്‍ തിരുവല്ല, സജി സിയാന്‍ കണ്ടം, സാദിഖ് കുളപ്പാടം, നാസര്‍ കൊട്ടുകാട്, റ്റിറ്റോബ്രൈറ്റ് സുലൈമാന്‍ മണ്ണാര്‍ക്കാട്, സലിം കോട്ടപ്പുറം, അജ്മല്‍ പട്ടാമ്പി, ഹരി കല്ലറ, ഷമീര്‍ റസാല്‍, സഹല്‍ മഞ്ചേരി, മനാഫ് കാലിക്കറ്റ്, ഷിബു വെമ്പായം, അഷ്‌റഫ് കൊണ്ടോട്ടി, ഷമീര്‍ ആലപ്പുഴ എന്നിവര്‍ നേതൃത്വം നല്‍കി. ഇബ്രാഹിം പട്ടാമ്പി സ്വാഗതവും തുളസി കൊട്ടാരക്കര നന്ദിയും പറഞ്ഞു. അസീസ് വാണിയംകുളത്തിന്റെ നേതൃത്വത്തില്‍ ഫാമിലികള്‍ക്ക് ശിഫാ റഹ്മാനിയ റസ്റ്റോറന്റില്‍ സൗകര്യപ്പെടുത്തിയിരുന്നു.
വാര്‍ത്തകള്‍ അയക്കേണ്ട വിലാസം
https://wa.me/+966531422983