റിയാദ്- റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന്റെ പുതിയ ഭരണസമിതി നിലവില്‍വന്നു. മലയാളിയായ ഷഹനാസ് അബ്ദുല്‍ജലീല്‍ ആണ് ചെയര്‍പേഴ്‌സണ്‍. ആദ്യമായാണ് ഒരു വനിത ഭരണസമിതിയുടെ അധ്യക്ഷ സ്ഥാനത്തെത്തുന്നത്. മൂന്നു വര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി.
ഷഹനാസ് അബ്ദുല്‍ജലീല്‍, സൈദ് സഫര്‍ അലി, ഷഹ്‌സിന്‍ ഇറാം, പ്രഷിന്‍ അലി, ഡോ. സാജിദ ഹുസ്‌ന, ഡോ. സുമയ്യ എന്നിവരടങ്ങുന്ന ആറംഗ ഭരണസമിതിയില്‍ നാല് പേര്‍ വനിതകളാണ്. രക്ഷാധികാരിയായ സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ നാമ നിര്‍ദേശം ചെയ്താണ് ഭരണസമിതി നിലവില്‍ വന്നത്. നേരത്തെ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുപ്പ് നടത്തിയാണ് ഭരണസമിതി രൂപീകരിച്ചിരുന്നത്. മലയാളിയായ മീര റഹ്മാനാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group