Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 16
    Breaking:
    • റിയാദ് കെഎംസിസി ഇഫ്താര്‍ സംഗമം ഫെബ്രുവരി 27 ന്
    • അന്താരാഷ്ട്ര ആയുഷ് സമ്മേളനത്തിന് ദുബൈയിൽ തുടക്കമായി; പ്രബന്ധം അവതരിപ്പിച്ച് മലയാളി ഡോക്ടർ ദമ്പതികളും
    • വിശ്വാസ്യതയുടെ 27 വർഷങ്ങൾ; ഷറഫിയ്യ ട്രേഡിങ് കമ്പനിയുടെ പുതിയ കോർപ്പറേറ്റ് ഓഫീസ് ജിദ്ദയിൽ പ്രവർത്തനം ആരംഭിച്ചു
    • കെ.എം.സി.സി നേതാവ് ബഷീർ മൂന്നിയൂരിന് ഇന്ത്യൻ കോൺസുലേറ്റിന്റെ കമ്യൂണിറ്റി വോളന്റിയറായി നിയമനം
    • സൗദിയിൽ തറാവീഹ് നമസ്കാരങ്ങൾക്ക് ദൈർഘ്യം കൂട്ടരുത്, നമസ്കാരത്തിനിടെ ഇമാമുമാരുടെയും വിശ്വാസികളുടെയും ചിത്രം എടുക്കരുത്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    റമദാനില്‍ ഹറമൈന്‍ റെയില്‍വേയില്‍ കൂടുതല്‍ സര്‍വീസുകള്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/02/2026 Saudi Arabia Gulf 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ‌‌
    ജിദ്ദ– വിശുദ്ധ റമദാനില്‍ ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേയില്‍ സര്‍വീസുകളുടെ എണ്ണം ഉയര്‍ത്തുമെന്ന് സൗദി അറേബ്യ റെയില്‍വേയ്‌സ് അറിയിച്ചു. റമദാന്‍ മാസത്തിനായുള്ള ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേയുടെ പ്രവര്‍ത്തന തയ്യാറെടുപ്പുകള്‍ സൗദി അറേബ്യ റെയില്‍വേയ്‌സ് പൂര്‍ത്തിയാക്കി. ശേഷിയും ദൈനംദിന യാത്രകളുടെ എണ്ണവും വര്‍ധിപ്പിക്കുക, അതുവഴി മക്കക്കും മദീനക്കും ഇടയില്‍ തീര്‍ഥാടകരുടെ ചലനം സുഗമമാക്കുക, പുണ്യമാസത്തില്‍ സുഗമമായ ഗതാഗതത്തിന് പിന്തുണ നല്‍കുക എന്നിവയാണ് ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേ റമദാന്‍ പദ്ധതിയുടെ ലക്ഷ്യം.

    രണ്ട് പുണ്യനഗരങ്ങള്‍ക്കിടയിലുള്ള യാത്രക്കുള്ള വര്‍ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് റമദാനില്‍ 3,662 ലേറെ സര്‍വീസുകള്‍ നടത്തുകയും 17 ലക്ഷത്തിലധികം സീറ്റുകള്‍ ലഭ്യമാക്കുകയും ചെയ്യും. മക്കക്കും മദീനക്കും ഇടയില്‍ പ്രതിദിനം നൂറിലേറെ സര്‍വീസുകള്‍ നടത്തും. ഉയര്‍ന്ന പ്രവര്‍ത്തന സുസജ്ജതയും, നമസ്‌കാര സമയങ്ങളുമായും തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും ചലനവുമായും ഒത്തുപോകുന്ന നിലക്ക് വഴക്കമുള്ള ഷെഡ്യൂളിംഗും പ്രതിഫലിപ്പിക്കുന്ന നിലക്കാണ് ദൈനംദിന സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ലോകത്തിലെ ഏറ്റവും വേഗതയേറിയ പാസഞ്ചര്‍ ട്രെയിനുകളില്‍ ഒന്നാണ് ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേ. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വരെ വേഗതയില്‍, മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന റെയില്‍വേ, ജിദ്ദ, റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നിവിടങ്ങളിലൂടെ 453 കിലോമീറ്റര്‍ ദൂരം കടന്നുപോകുന്നു. ഇത് ഗതാഗത സംവിധാനത്തിന്റെ സംയോജനം വര്‍ധിപ്പിക്കുകയും വേഗത, സുഖസൗകര്യങ്ങള്‍, വിശ്വാസ്യത എന്നിവയില്‍ യാത്രാനുഭവം ഉയര്‍ത്തുകയും ചെയ്യുന്നു.

    റമദാനിലേക്കുള്ള പ്രവര്‍ത്തന സന്നദ്ധത മെച്ചപ്പെടുത്തല്‍ സൗദി അറേബ്യ റെയില്‍വേയ്‌സിന്റെ ട്രെയിന്‍നിര വികസിപ്പിക്കാനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണ്. പ്രവര്‍ത്തന വിപുലീകരണത്തെ പിന്തുണക്കാനും ഭാവിയിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് ശേഷി വര്‍ധിപ്പിക്കാനും പീക്ക് സീസണുകളില്‍ കൂടുതല്‍ യാത്രക്കാര്‍ക്ക് സേവനം നല്‍കാനും ലക്ഷ്യമിട്ടുള്ള തന്ത്രപരമായ ചുവടുവെപ്പെന്നോണം സ്പാനിഷ് കമ്പനിയായ ടാല്‍ഗോയില്‍ നിന്ന് 20 പുതിയ ട്രെയിനുകള്‍ വാങ്ങാനുള്ള കരാര്‍ കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പ്രവര്‍ത്തന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതും സേവന നിലവാരം വര്‍ധിപ്പിക്കുന്നതും വിഷന്‍ 2030 ന്റെയും ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് തന്ത്രത്തിന്റെയും ലക്ഷ്യങ്ങളുമായി യോജിക്കുന്നതായും സൗദി അറേബ്യ റെയില്‍വേയ്‌സ് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ റമദാനില്‍ 3,410 സര്‍വീസുകളാണ് മക്കക്കും മദീനക്കും ഇടയില്‍ ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേ നടത്തിയത്. ഈ സര്‍വീസുകളില്‍ 16 ലക്ഷം സീറ്റുകള്‍ ലഭ്യമായി. ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേയില്‍ 35 ട്രെയിനുകള്‍ സര്‍വീസിന് ഉപയോഗിക്കുന്നു. ഇവയില്‍ 417 സീറ്റുകള്‍ വീതമാണുള്ളത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ramadan Saudi saudi railways
    Latest News
    റിയാദ് കെഎംസിസി ഇഫ്താര്‍ സംഗമം ഫെബ്രുവരി 27 ന്
    16/02/2026
    അന്താരാഷ്ട്ര ആയുഷ് സമ്മേളനത്തിന് ദുബൈയിൽ തുടക്കമായി; പ്രബന്ധം അവതരിപ്പിച്ച് മലയാളി ഡോക്ടർ ദമ്പതികളും
    16/02/2026
    വിശ്വാസ്യതയുടെ 27 വർഷങ്ങൾ; ഷറഫിയ്യ ട്രേഡിങ് കമ്പനിയുടെ പുതിയ കോർപ്പറേറ്റ് ഓഫീസ് ജിദ്ദയിൽ പ്രവർത്തനം ആരംഭിച്ചു
    16/02/2026
    കെ.എം.സി.സി നേതാവ് ബഷീർ മൂന്നിയൂരിന് ഇന്ത്യൻ കോൺസുലേറ്റിന്റെ കമ്യൂണിറ്റി വോളന്റിയറായി നിയമനം
    16/02/2026
    സൗദിയിൽ തറാവീഹ് നമസ്കാരങ്ങൾക്ക് ദൈർഘ്യം കൂട്ടരുത്, നമസ്കാരത്തിനിടെ ഇമാമുമാരുടെയും വിശ്വാസികളുടെയും ചിത്രം എടുക്കരുത്
    16/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.