Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, April 12
    Breaking:
    • അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ വിദ്യാർത്ഥിയുടെ മരണം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
    • വിഖ്യാത ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു
    • സൗദിയിലെ എണ്ണ പൈപ്പ്‌ലൈനുകൾ പുനസ്ഥാപിച്ചു; ഉൽപ്പാദനം പൂർണ്ണതോതിൽ
    • ദുബൈ ബൊളിവാർഡിൽ യുഎഇ പതാകകൾ വിതരണം ചെയ്ത് മാജിദ് ഒമർ
    • ഇസ്‌ലാമാബാദ് ചർച്ച പരാജയം: ഇറാനുമായുള്ള സമാധാന നീക്കത്തിൽനിന്ന് അമേരിക്ക പിന്മാറി; മിഡിൽ ഈസ്റ്റിൽ ആശങ്ക
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    റിയാദിൽ സയാമിസ് ഇരട്ടകളുടെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്ക് തുടക്കം

    ബഷീർ ചുള്ളിയോട്By ബഷീർ ചുള്ളിയോട്06/06/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഫിലിപ്പിനോ സയാമിസ് ഇരട്ടകളായ അക്കീസക്കും ആയിശക്കും ശസ്ത്രക്രിയക്ക് തൊട്ടു മുമ്പ് മാതാവ് മുത്തം നല്‍കുന്നു. വലത്ത്: കുട്ടികള്‍ക്കു സമീപം മാതാവും ഓപ്പറേഷന് നേതൃത്വം നല്‍കുന്ന ഡോ. അബ്ദുല്ല അല്‍റബീഅയും.
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – ഫിലിപ്പിനോ സയാമിസ് ഇരട്ടകളായ അക്കീസയെയും ആയിശയെയും വേര്‍പ്പെടുത്താനുള്ള അതിസങ്കീര്‍ണമായ ശാസ്ത്രക്രിയക്ക് റിയാദില്‍ നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിനു കീഴിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ കിംഗ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ തുടക്കമായി. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ദേശാനുസരണം റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍ സൂപ്പര്‍വൈസര്‍ ജനറലുമായ ഡോ. അബ്ദുല്ല അല്‍റബീഅയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ നടത്തുന്നത്.

    ആറു മാസം പ്രായമുള്ള അക്കീസക്കും ആയിശക്കും കൂടി ആകെ 18 കിലോ തൂക്കമാണുള്ളതെന്ന് ഡോ. അബ്ദുല്ല അല്‍റബീഅ പറഞ്ഞു. മെയ് അഞ്ചിനാണ് കുട്ടികളും മാതാപിതാക്കളും റിയാദിലെത്തിയത്. നെഞ്ചിന്റെ അടിഭാഗവും വയറും കരളും ഒട്ടിപ്പിടിച്ച നിലയിലുള്ള കുട്ടികളുടെ കുടലുകളും പരസ്പരം ഒട്ടിപ്പിടിച്ച നിലയിലാകാന്‍ സാധ്യതയുണ്ട്. ഇരുവര്‍ക്കും പൂര്‍ണ വളര്‍ച്ചയെത്തിയ കൈകാലുകളുണ്ട്. ഏഴര മണിക്കൂറെടുത്ത് അഞ്ചു ഘട്ടങ്ങളായി നടത്തുന്ന ശസ്ത്രക്രിയയുടെ വിജയസാധ്യത 70 ശതമാനത്തിലേറെയാണ്. കണ്‍സള്‍ട്ടന്റ്, സ്‌പെഷ്യലിസ്റ്റ് ഡോക്ര്‍മാരും നഴ്‌സുമാരും ടെക്‌നീഷ്യന്മാരും അടക്കം 23 അംഗ മെഡിക്കല്‍ സംഘം ഓപ്പറേഷനില്‍ പങ്കാളിത്തം വഹിക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സൗദി അറേബ്യയില്‍ വെച്ച് ഓപ്പറേഷനിലൂടെ വേര്‍പ്പെടുത്തുന്ന ഫിലിപ്പൈന്‍സില്‍ നിന്നുള്ള രണ്ടാമത്തെ സയാമിസ് ഇരട്ടകളാണിവര്‍. സയാമിസ് ഇരട്ടകള്‍ക്ക് സൗദിയില്‍ നടത്തുന്ന 61-ാമത്തെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയയാണിത്. വേര്‍പ്പെടുത്തല്‍ സാധ്യത വിലയിരുത്താന്‍ 33 വര്‍ഷത്തിനിടെ 26 രാജ്യങ്ങളില്‍ നിന്നുള്ള 136 സയാമിസ് ഇരട്ടകളുടെ കേസുകള്‍ സൗദി മെഡിക്കല്‍ സംഘം പരിശോധിച്ചിട്ടുണ്ടെന്നും ഡോ. അബ്ദുല്ല അല്‍റബീഅ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ വിദ്യാർത്ഥിയുടെ മരണം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
    12/04/2026
    വിഖ്യാത ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു
    12/04/2026
    സൗദിയിലെ എണ്ണ പൈപ്പ്‌ലൈനുകൾ പുനസ്ഥാപിച്ചു; ഉൽപ്പാദനം പൂർണ്ണതോതിൽ
    12/04/2026
    ദുബൈ ബൊളിവാർഡിൽ യുഎഇ പതാകകൾ വിതരണം ചെയ്ത് മാജിദ് ഒമർ
    12/04/2026
    ഇസ്‌ലാമാബാദ് ചർച്ച പരാജയം: ഇറാനുമായുള്ള സമാധാന നീക്കത്തിൽനിന്ന് അമേരിക്ക പിന്മാറി; മിഡിൽ ഈസ്റ്റിൽ ആശങ്ക
    12/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version