ജിദ്ദ – cകണ്‍സള്‍ട്ടിംഗ് സേവന തൊഴില്‍ മേഖലയില്‍ രണ്ടാം ഘട്ട സൗദിവല്‍ക്കരണം ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഈ ഘട്ടത്തില്‍ കണ്‍സള്‍ട്ടിംഗ് സേവന തൊഴില്‍ മേഖലയില്‍ 40 ശതമാനം സൗദിവല്‍ക്കരണമാണ് പാലിക്കേണ്ടത്. വിവിധ പ്രവിശ്യകളില്‍ ഉത്തേജകവും ഉല്‍പാദനപരവുമായ തൊഴില്‍ അവസരങ്ങള്‍ സ്വദേശികള്‍ക്ക് ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണിത്.
തൊഴില്‍ വിപണിയില്‍ സ്വദേശികളുടെ പങ്കാളിത്തം ഉയര്‍ത്താന്‍ ശ്രമിച്ച് കണ്‍സള്‍ട്ടിംഗ് സേവന തൊഴില്‍ മേഖലയില്‍ രണ്ടാം ഘട്ട സൗദിവല്‍ക്കരണം നടപ്പാക്കാനുള്ള തീരുമാനം ധനമന്ത്രാലയം, ലോക്കല്‍ കണ്ടന്റ് ആന്റ് ഗവണ്‍മെന്റ് പ്രോക്യുര്‍മെന്റ് അതോറിറ്റി, ഗവണ്‍മെന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ആന്റ് പ്രൊജക്ട്‌സ് എഫിഷ്യന്‍സി അതോറിറ്റി, മാനവശേഷി വികസന നിധി എന്നിവയുടെ പങ്കാളിത്തത്തോടെ നിരീക്ഷിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. സൗദിവല്‍ക്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും അനുബന്ധ വകുപ്പുകളും ഏജന്‍സികളും നല്‍കുന്ന പ്രോത്സാഹനങ്ങളും സഹായങ്ങളും പ്രയോജനപ്പെടുത്താവുന്നതാണെന്നും മന്ത്രാലയം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group