Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, April 3
    Breaking:
    • ഖാര്‍ഗ് ദ്വീപിനെ തെഹ്റാനുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലം വ്യോമാക്രമണത്തിലൂടെ തകര്‍ത്തു
    • ലോകത്തെ ഭയപ്പെടുത്താൻ ഇറാൻ ഉപയോഗിച്ച പണം നൽകിയത് ഒബാമയെന്ന് ട്രംപ്
    • അമേരിക്കന്‍ സൈനികരെ ട്രംപ് ശവക്കുഴികളിലേക്ക് കൊണ്ടുപോകുന്നതായി ഇറാന്‍ വിദേശ മന്ത്രി
    • ഫലസ്തീനികള്‍ക്ക് വധശിക്ഷ നല്‍കാന്‍ അനുമതി നല്‍കുന്ന നിയമത്തെ അപലപിച്ച് എട്ട് അറബ്, ഇസ്ലാമിക രാജ്യങ്ങള്‍
    • അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണത്തിനെതിരെ ഖത്തറിന്റെ മുന്നറിയിപ്പ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സ്വകാര്യ ആരോഗ്യ മേഖലയില്‍ നാലു തൊഴിലുകളില്‍ സൗദിവല്‍ക്കരണം ഉയര്‍ത്തുന്നു

    ബഷീർ ചുള്ളിയോട്By ബഷീർ ചുള്ളിയോട്16/10/2024 Saudi Arabia Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – സ്വകാര്യ ആരോഗ്യ മേഖലയില്‍ നാലു തൊഴിലുകളില്‍ സൗദിവല്‍ക്കരണ അനുപാതം ഉയര്‍ത്താനുള്ള തീരുമാനങ്ങള്‍ ആരോഗ്യ, മാനവശേഷി-സാമൂഹിക വികസന മന്ത്രാലയങ്ങള്‍ ചേര്‍ന്ന് പ്രഖ്യാപിച്ചു. എക്‌സ്‌റേ (റേഡിയോളജി) തൊഴില്‍ മേഖലയില്‍ 65 ശതമാനവും ലബോറട്ടറി തൊഴില്‍ മേഖലയില്‍ 70 ശതമാനവും ഫിസിയോ തെറാപ്പി മേഖലയില്‍ 80 ശതമാനവും ചികിത്സാ പോഷകാഹാര തൊഴില്‍ മേഖലയില്‍ 80 ശതമാനവും സൗദിവല്‍ക്കരണമാണ് ഇനി മുതല്‍ പാലിക്കേണ്ടത്. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ സ്വദേശികള്‍ക്ക് ആകര്‍ഷകവും ഉല്‍പാദനക്ഷമവുമായ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആരോഗ്യ മേഖലയില്‍ നാലു തൊഴിലുകളില്‍ സൗദിവല്‍ക്കരണ അനുപാതം ഉയര്‍ത്തുന്നത്.

    രണ്ടു ഘട്ടങ്ങളായാണ് പുതിയ തീരുമാനം നടപ്പാക്കുകയെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ആറു മാസത്തിനു ശേഷം 2025 ഏപ്രില്‍ 17 ന് നിലവില്‍ വരുന്ന ആദ്യ ഘട്ടത്തില്‍ റിയാദ്, മക്ക, മദീന, ജിദ്ദ, ദമാം, അല്‍കോബാര്‍ എന്നീ പ്രധാന നഗരങ്ങളിലെ മുഴുവന്‍ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും മറ്റു നഗരങ്ങളിലെയും പ്രവിശ്യകളിലെയും വന്‍കിട ആരോഗ്യ സ്ഥാപനങ്ങള്‍ക്കും തീരുമാനം ബാധകമായിരിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    12 മാസത്തിനു ശേഷം 2025 ഒക്‌ടോബര്‍ 17 ന് നിലവില്‍ വരുന്ന രണ്ടാം ഘട്ടത്തില്‍ സൗദിയിലെ എല്ലാ പ്രവിശ്യകളിലെയും മുഴുവന്‍ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമായിരിക്കും. സ്വദേശി തൊഴിലാളികള്‍ക്ക് പിന്തുണ നല്‍കാനും യുവതീയുവാക്കളെ തൊഴിലവസരങ്ങളോടെ ശാക്തീകരിക്കാനുമുള്ള തൊഴില്‍ വിപണി തന്ത്രത്തിനും ആരോഗ്യ മേഖലയിലെ പരിവര്‍ത്തന പ്രോഗ്രാമുകള്‍ക്കും അനുസൃതമായും ആരോഗ്യ മേഖലാ തൊഴിലുകള്‍ സൗദിവല്‍ക്കരിക്കാനുള്ള മുന്‍ തീരുമാനങ്ങളുടെ തുടര്‍ച്ചയെന്നോണവുമാണ് നാലു തൊഴിലുകളില്‍ സ്വദേശിവല്‍ക്കരണം ഉയര്‍ത്തുന്നത്. രാജ്യത്തെ എല്ലാ പ്രവിശ്യകളിലും ഗുണപരവും ആകര്‍ഷകവുമായ തൊഴിലവസരങ്ങള്‍ നേടാന്‍ സ്വദേശികളെ പ്രാപ്തരാക്കാനും ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഖാര്‍ഗ് ദ്വീപിനെ തെഹ്റാനുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലം വ്യോമാക്രമണത്തിലൂടെ തകര്‍ത്തു
    02/04/2026
    ലോകത്തെ ഭയപ്പെടുത്താൻ ഇറാൻ ഉപയോഗിച്ച പണം നൽകിയത് ഒബാമയെന്ന് ട്രംപ്
    02/04/2026
    അമേരിക്കന്‍ സൈനികരെ ട്രംപ് ശവക്കുഴികളിലേക്ക് കൊണ്ടുപോകുന്നതായി ഇറാന്‍ വിദേശ മന്ത്രി
    02/04/2026
    ഫലസ്തീനികള്‍ക്ക് വധശിക്ഷ നല്‍കാന്‍ അനുമതി നല്‍കുന്ന നിയമത്തെ അപലപിച്ച് എട്ട് അറബ്, ഇസ്ലാമിക രാജ്യങ്ങള്‍
    02/04/2026
    അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണത്തിനെതിരെ ഖത്തറിന്റെ മുന്നറിയിപ്പ്
    02/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version