ജിദ്ദ – സൗദി അറേബ്യയിൽ വിസാ കാലാവധി അവസാനിച്ചിട്ടും മടങ്ങാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു. നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്നവർക്ക് ആറു മാസം വരെ തടവും 50,000 റിയാൽ വരെ പിഴയുമാണ് ശിക്ഷ ലഭിക്കുക. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ നാടുകടത്തുകയും ചെയ്യും.
ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്. മക്ക, റിയാദ്, മദീന, കിഴക്കൻ പ്രവിശ്യകളിൽ ഉള്ളവർക്ക് 911 എന്ന നമ്പറിലും മറ്റ് ഇടങ്ങളിൽ ഉള്ളവർക്ക് 999 എന്ന നമ്പറിലും വിവരങ്ങൾ അറിയിക്കാം. വിവരം നൽകുന്നവരുടെ വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുമെന്നും ഇവർക്ക് നിയമപരമായ മറ്റ് ഉത്തരവാദിത്തങ്ങൾ ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



