അങ്കാറ – വടക്കന്‍ തുര്‍ക്കിയിലെ ഐഡറിലെ വിനോദസഞ്ചാര മേഖലയില്‍ സൗദി വിനോദസഞ്ചാരികള്‍ക്കു നേരെ ആക്രമണം. തുര്‍ക്കികള്‍ കൂട്ടം ചേര്‍ന്ന് സൗദി ടൂറിസ്റ്റുകളെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
ഇരു വിഭാഗത്തിനുമിടയിലുണ്ടായ വാക്കുതര്‍ക്കം മൂര്‍ഛിച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇതിനിടെ ചിലര്‍ ഇടപെട്ട് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ശ്രമിച്ചു. തര്‍ക്കത്തിന്റെ കാരണത്തെ കുറിച്ചോ അതിന്റെ ഫലമായുണ്ടായ പരിക്കുകളെ കുറിച്ചോ ഇതുവരെ വ്യക്തമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
https://t.co/b8igFwHfC0بالفيديو:أتراك يعتدون على سياح سعوديين بالضرب في منطقة "إيدر" السياحية بتركياpic.twitter.com/06gRdkrSf7
— صحيفة المرصد (@marsdnews24) July 26, 2025
അറബ് വിനോദസഞ്ചാരികളുടെ ഒഴുക്കിന് പേരുകേട്ട വിനോദസഞ്ചാര മേഖലയിലാണ് സംഭവം നടന്നതെന്ന് പ്രാദേശിക വൃത്തങ്ങള്‍ പറഞ്ഞു.