ജിദ്ദ – സൗദി ഭീകരന് ജിദ്ദയില്‍ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ഭീകര നേതാവിന് അനുരണ പ്രതിജ്ഞ ചെയ്യുകയും സുരക്ഷാ സൈനികനെ വധിക്കുന്നതില്‍ പങ്കാളിത്തം വഹിച്ച് ഭീകര സംഘടനയുടെ ഉത്തരവുകള്‍ നടപ്പാക്കുകയും ഭീകരതക്കും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കുകയും ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന ലക്ഷ്യത്തോടെ തോക്കുകളും വെടിയുണ്ടകളും കൈവശം വെക്കുകയും ചെയ്ത മുവഫഖ് ബിന്‍ സ്വാലിഹ് ബിന്‍ സുനൈദ് അല്‍ഹര്‍ബിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group