ജിദ്ദ– രക്താര്‍ബുദം ബാധിച്ച 16 വയസ്സുള്ള ഫലസ്തീന്‍ ബാലികക്ക് കൈ താങ്ങായി സൗദിയിലെ കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്റര്‍. ലിംഫോസൈറ്റിക് രക്താര്‍ബുദം ബാധിച്ച ഹബീബ യഅ്ക്കൂബ് അലിക്ക് കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്ററിന്റെ സഹായത്താടെ ജോര്‍ദാനില്‍ വിദഗ്ധ ചികിത്സക്ക് സൗകര്യമൊരുക്കി. രോഗാവസ്ഥയുടെ പ്രത്യേക സ്വഭാവം കണക്കിലെടുത്ത് സെന്റര്‍ കുട്ടിയെ അമ്മാനിലെ കിംഗ് ഹുസൈന്‍ കാന്‍സര്‍ സെന്ററിലേക്ക് മാറ്റാന്‍ ഏര്‍പ്പാട് ചെയ്യുകയായിരുന്നു. നിലവില്‍ കിംഗ് ഹുസൈന്‍ കാന്‍സര്‍ സെന്ററില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ പരിചരണത്തിലാണ് ഹബീബ.
തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ രാജകുമാരനും ഹബീബ യഅ്ക്കൂബ് അലി നന്ദിയും കടപ്പാടും പ്രകടിപ്പിച്ചു. ഗാസ മുനമ്പില്‍ നിന്നുള്ള കാന്‍സര്‍ രോഗികളെ ചികിത്സിക്കുക എന്ന ലക്ഷ്യത്തോടെ, ജോര്‍ദാനിലെ കിംഗ് ഹുസൈന്‍ കാന്‍സര്‍ സെന്ററുമായി 2024 ജൂലൈയില്‍ കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്റര്‍ കരാര്‍ ഒപ്പുവെച്ചിരുന്നു. ഗാസ മുനമ്പില്‍ ഗുരുതരമായ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്റര്‍ സംരംഭങ്ങള്‍ ജീവന്‍രക്ഷാ മാര്‍ഗമാണ്. രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും ദുരിതങ്ങള്‍ ലഘൂകരിക്കുന്നതില്‍ സൗദി അറേബ്യ വഹിക്കുന്ന മുന്‍നിര മാനുഷിക പങ്ക് ഇത് പ്രകടമാക്കുന്നു.



