റിയാദ്– ഇസ്‌ലാമിക് എജ്യുക്കേഷണൽ ബോർഡ് അന്താരാഷ്ട തലത്തിൽ നടത്തിയ സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് മെയിന്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മദ്രസ വിദ്യാർഥികള്‍ക്ക് വേണ്ടി 2025 നവംബര്‍ 29ന് പ്രിലിമിനറി, മെയിന്‍ എന്നീ രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ സംഘടിപ്പിച്ചത്. മൂന്നു മുതല്‍ 12 വരെ ക്ലാസുകളിലെ 122500 കുട്ടികള്‍ പ്രിലിമിനറി പരീക്ഷയില്‍ പങ്കെടുത്തിരുന്നു. സ്കോളർഷിപ് പരീക്ഷയിൽ സൗദി അറേബ്യയിലെ മദ്രസ വിദ്യാർഥികൾ മികച്ച വിജയം നേടി. ഫൈനൽ പരീക്ഷ എഴുതിയവരിൽ നിന്ന് 9520 വിദ്യാർഥികൾ സ്കോളർഷിപ്പിന് അർഹരായി.
ഒ എം ആർ സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയ പരീക്ഷയില്‍ 3200 സെന്ററുകളിലായി 3500 ഇന്‍വിജിലേറ്റര്‍മാരും 3200 ചീഫ് എക്‌സാമിനര്‍മാരും 220 ഡിവിഷന്‍ സൂപ്രണ്ടുമാരും പരീക്ഷ നടത്തിപ്പിന് നേതൃത്വം നല്‍കി. കമ്പ്യൂട്ടറൈസ്ഡ് വാല്വേവേഷന്‍ സിസ്റ്റത്തില്‍ ഒരാഴ്ച കൊണ്ട് മൂല്യനിര്‍ണയം പൂര്‍ത്തീകരിച്ചു. കാരന്തൂര്‍ മര്‍കസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ റാങ്ക് ജേതാക്കളുടെയും സ്‌കോളര്‍ഷിപ്പിന് അര്‍ഹരായവരുടെയും പേര് വിവരങ്ങള്‍ പ്രഖ്യാപിച്ചു.
ജിസിസി തലത്തിൽ മൂന്ന് പേർ ഒന്നാം റാങ്കും രണ്ട് പേർ രണ്ടാം റാങ്കും അഞ്ച് പേർ മൂന്നാം റാങ്കും കരസ്ഥമാക്കി. ഫസ്റ്റ് നേടിയവർ: ദർവ്വേശ് നസീർ (ദാറുൽ ഹുദാ മദ്രസ തുക്ബ), റിമ യാസർ അറഫാത്ത് (ഇമാം റാസി മദ്രസ ജിദ്ദ), ഫാത്തിമ നബീലാ (അൽ ഹിദായ മദ്രസ ദമ്മാം). രണ്ടാം സ്ഥാനം നേടിയവർ: മുഹമ്മദ് ദയ്യാൻ (രിസാലത്തുൽ ഇസ്ലാം മദ്രസ റിയാദ്), ഷേഹ് മറിയം( ദാറുൽ ഹുദാ മദ്രസ തുക്ബ). മൂന്നാം സ്ഥാനം നേടിയവർ: റഫ റഈസ് (സഖാഫതുൽ ഇസ്ലാം ബുറൈദ), മുഹമ്മദ് റിശാൽ (റഹ്മാനിയ മദ്രസ സകാക), സൈരിഷ് ഐനുൽ (ഹുദാ മദ്രസ നജ്റാൻ), ഹൈഷ ശബീർ (രിസാലത്തുൽ ഇസ്ലാം റിയാദ്), ഫാത്വിമ ശാന (അൽ ഹിദായ ദമ്മാം).
സ്കോളർഷിപ് പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ഐ സിഎഫ് നാഷണൽ കമ്മിറ്റി അഭിനന്ദിച്ചു.



