ജിദ്ദ– ഉക്രെയ്ന്‍ തലസ്ഥാനമായ കീവിലുണ്ടായ ഷെല്ലാക്രമണത്തില്‍ ഖത്തര്‍ എംബസി കെട്ടിടത്തിന് നേരിട്ട നാശനഷ്ടങ്ങളില്‍ സൗദി വിദേശ മന്ത്രാലയം ഖേദം പ്രകടിപ്പിച്ചു. നയതന്ത്ര ബന്ധങ്ങള്‍ക്കായുള്ള വിയന്ന കണ്‍വെന്‍ഷന്‍ അനുസരിച്ച് നയതന്ത്ര മിഷനുകളിലെ അംഗങ്ങള്‍ക്കും ആസ്ഥാനങ്ങള്‍ക്കും സംരക്ഷണം നല്‍കേണ്ടതിന്റെ അനിവാര്യത സൗദി അറേബ്യ വ്യക്തമാക്കുന്നതായി മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. റഷ്യന്‍-ഉക്രെയ്ന്‍ പ്രതിസന്ധി സമാധാനപരമായ മാര്‍ഗങ്ങളിലൂടെ പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള നയതന്ത്ര ശ്രമങ്ങള്‍ക്ക് സൗദി അറേബ്യയുടെ പിന്തുണ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ ആവര്‍ത്തിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



