ജിദ്ദ – ഹോട്ടലുകളാക്കി മാറ്റുന്ന പഴയ സൗദി കൊട്ടാരങ്ങളില്‍ അടുത്ത വര്‍ഷം സന്ദര്‍ശകരെയും ടൂറിസ്റ്റുകളെയും സ്വീകരിക്കുമെന്ന് സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ബോട്ടിക് ഗ്രൂപ്പ് അറിയിച്ചു.


ജിദ്ദയിലെ അല്‍ഹംറാ കൊട്ടാരം, റിയാദില്‍ അല്‍ഫൂത്ത പാര്‍ക്കിന് വടക്കുള്ള അല്‍അഹ്മര്‍ കൊട്ടാരം, റിയാദ് ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലെ തുവൈഖ് കൊട്ടാരം എന്നിവയാണ് ആദ്യ ഘട്ടത്തില്‍ ഹോട്ടലുകളാക്കി മാറ്റുന്നത്.


സൗദി അറേബ്യക്കകത്തു നിന്നും വിദേശത്തു നിന്നുമുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന കേന്ദ്രങ്ങളാക്കി മാറ്റാനാണ് പഴയ കൊട്ടാരങ്ങള്‍ നവീകരിച്ച് ഹോട്ടലുകളാക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും ബോട്ടിക് ഗ്രൂപ്പ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



