റിയാദ്- അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ച് സൗദി ജയിലിലായിരുന്ന ഇന്ത്യക്കാരനെ സൗദി ഇന്റര്‍പോള്‍ എന്‍ഐഎക്ക് കൈമാറി. ഇന്ത്യക്കാരനായ ഷൗക്കത്ത് അലിയെയാണ് ഇന്നലെ (വ്യാഴം) സൗദി ഇന്റര്‍പോള്‍ മുംബൈയിലെത്തിച്ച് എന്‍ഐഎക്ക് കൈമാറിയത്.
2021 സെപ്തംബര്‍ 13ന് സിബിഐ ആവശ്യപ്രകാരം ഇന്റര്‍പോള്‍ ഇയാള്‍ക്കായി റെഡ് നോട്ടീസ് പുറത്തിറക്കിയത്. 2020 ജൂലൈ മൂന്നിന് രാജസ്ഥാനിലെ ജൈപൂര് വിമാനത്താവളത്തില്‍ പിടിച്ച സ്വര്‍ണക്കട്ടികളുമായി ബന്ധപ്പെട്ടാണ് ഷൗക്കത്ത് അലിക്ക് അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group