റിയാദ്– ബഹിരാകാശ മേഖലയിൽ പരസ്പര സഹകരണത്തിന് സൗദി അറേബ്യയും ഇന്ത്യയും ഒപ്പുവെച്ച ധാരണാപത്രത്തിന് സൗദി മന്ത്രിസഭ അംഗീകാരം നൽകി. സൗദി സ്പേസ് ഏജൻസിയും ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷനും (ഐ.എസ്.ആർ.ഒ) തമ്മിൽ നേരത്തെ ഒപ്പുവെച്ച ധാരണാപത്രമാണ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗം അംഗീകരിച്ചത്. മന്ത്രിസഭയിൽ ഗാസയിലെ നിലവിലെ അവസ്ഥ വിശകലനം ചെയ്തു മാനുഷിക ദുരന്തം അവസാനിപ്പിക്കാനും അന്താരാഷ്ട്ര സംവിധാനങ്ങളുമായുള്ള പൂർണ സഹകരണത്തോടെ മാനുഷിക സഹായം എത്തിക്കാനും സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളും വിശകലനം ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group