ജിദ്ദ – കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ സൗദി അറേബ്യ 4.5 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് വെളിപ്പെടുത്തി. എണ്ണ മേഖല 5.6 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിച്ചു. എണ്ണ ഇതര മേഖല 4.9 ശതമാനവും സര്‍ക്കാര്‍ മേഖല 0.9 ശതമാനവും സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തി. മൂന്നാം പാദത്തെ അപേക്ഷിച്ച് നാലാം പാദത്തില്‍ 1.1 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചു. എണ്ണ മേഖല 1.4 ശതമാനവും എണ്ണ ഇതര മേഖല 1.3 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. സര്‍ക്കാര്‍ മേഖല 0.2 ശതമാനം ശോഷണം നേരിട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



