ദമാം – ബോട്ട് തകരാറിലായി നടുക്കടലിൽ കുടുങ്ങിപ്പോയ നാല് ഗൾഫ് പൗരന്മാരെ സൗദി അതിർത്തി സുരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി. കിഴക്കൻ പ്രവിശ്യയിലെ അൽഖഫ്ജിക്ക് സമീപമാണ് കടലിൽ കുടുങ്ങിയ യാത്രക്കാരെ ബോർഡർ ഗാർഡിന് കീഴിലുള്ള സെർച്ച് ആൻഡ് റെസ്‌ക്യൂ വിഭാഗം കണ്ടെത്തി സുരക്ഷിതമായി കരയ്‌ക്കെത്തിച്ചത്. അപകടത്തിൽപ്പെട്ടവർക്ക് ആവശ്യമായ പ്രഥമശുശ്രൂഷയും മറ്റ് സഹായങ്ങളും സൈന്യം ലഭ്യമാക്കിയിട്ടുണ്ട്.
കടൽ യാത്രയ്ക്ക് ഇറങ്ങുന്നവർ സമുദ്ര സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും യാത്ര തുടങ്ങുന്നതിന് മുൻപ് തന്നെ ബോട്ടുകളുടെ സാങ്കേതിക സുരക്ഷ ഉറപ്പുവരുത്തണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. അടിയന്തിര സാഹചര്യങ്ങളിൽ സഹായം തേടുന്നതിനായി മക്ക, മദീന, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 994 എന്ന നമ്പറിലും ബന്ധപ്പെടണമെന്ന് അതിർത്തി സുരക്ഷാ സേന അറിയിച്ചു.



