Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 15
    Breaking:
    • പ്രസവ വേദന വന്ന് കൊണ്ടുപോവാന്‍ ആംബുലന്‍സെത്തിയില്ല, മഹാരാഷ്ട്രയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു; ചോരക്കുഞ്ഞിന്റെ മൃതദേഹവും ബാഗിലാക്കി ബസില്‍ ദമ്പതികള്‍ താണ്ടിയത് 80 കിലോമീറ്റര്‍
    • റിയാദിൽ താമസ സ്ഥലത്ത് എ.സി പൊട്ടിത്തെറിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
    • ദുബായില്‍ ഇവര്‍ക്കിനി ആഴ്ചയില്‍ 4 ദിവസം മാത്രം ജോലി ചെയ്താല്‍ മതി
    • ദുബായില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് സാങ്കേതിക തകരാര്‍; എസി ഇല്ലാതെ 5 മണിക്കൂര്‍ യാത്രക്കാരെ അകത്തിരുത്തി
    • സാധാരണക്കാരുടെ മരണത്തിന് ഇറാന്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    സൗദിയിൽ മധ്യാഹ്ന വിശ്രമ നിയമം പ്രാബല്യത്തില്‍: ഉച്ചക്ക് 12 മുതൽ 3 വരെ തുറസ്സായ ജോലികൾക്ക് വിലക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/06/2025 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – സൗദിയില്‍ മധ്യാഹ്ന വിശ്രമ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഒക്യുപേഷനല്‍ സേഫ്റ്റി ആന്റ് ഹെല്‍ത്തുമായി സഹകരിച്ചാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം മധ്യാഹ്ന വിശ്രമം നിയമം നടപ്പാക്കുന്നത്. ഉച്ചക്ക് പന്ത്രണ്ടു മുതല്‍ വൈകീട്ട് മൂന്നു വരെയുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ വെയിലേല്‍ക്കുന്ന നിലയില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നതിന് മൂന്നു മാസക്കാലം വിലക്കുണ്ടാകും. സെപ്റ്റംബര്‍ 15 വരെയാണ് ഉച്ച വിശ്രമ നിയമം നിലവിലുണ്ടാവുക.


    തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കാനും അവരുടെ ഉല്‍പാദനക്ഷമത ഉയര്‍ത്താനുമാണ് മധ്യാഹ്ന വിശ്രമ നിയമം നടപ്പാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. സ്വകാര്യ മേഖലാ തൊഴിലാളികളുടെ ആരോഗ്യ, സുരക്ഷ സംരക്ഷിക്കാന്‍ ശ്രമിച്ചും ആരോഗ്യകരവും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യാനും ആരോഗ്യപരമായ അപകടങ്ങളില്‍ നിന്ന് തൊഴിലാളികളെ അകറ്റിനിര്‍ത്താനുമുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം മധ്യാഹ്ന വിശ്രമ നിയമം നടപ്പാക്കുന്നത്. മധ്യാഹ്ന വിശ്രമ നിയമത്തിന് അനുസൃതമായി തൊഴിലാളികളുടെ ജോലി സയമം സ്വകാര്യ സ്ഥാപനങ്ങള്‍ ക്രമീകരിക്കുകയാണ് വേണ്ടത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    അടിയന്തിര അറ്റകുറ്റപ്പണികള്‍ നടത്തുന്ന തൊഴിലാളികള്‍ക്കും പെട്രോളിയം, ഗ്യാസ് കമ്പനി ജീവനക്കാര്‍ക്കും മധ്യാഹ്ന വിശ്രമ നിയമം ബാധകമല്ല. ഈ വിഭാഗം തൊഴിലാളികള്‍ക്ക് വെയിലില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ തൊഴിലുടമകള്‍ ഏര്‍പ്പെടുത്തിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. മധ്യാഹ്ന വിശ്രമ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിയമാനുസൃത പിഴ ചുമത്തും. ഉച്ച വിശ്രമ നിയമ ലംഘനങ്ങളെ കുറിച്ച് 19911 എന്ന നമ്പറില്‍ ബന്ധപ്പെട്ടും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയും അറിയിക്കാവുന്നതാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    noon break
    Latest News
    പ്രസവ വേദന വന്ന് കൊണ്ടുപോവാന്‍ ആംബുലന്‍സെത്തിയില്ല, മഹാരാഷ്ട്രയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു; ചോരക്കുഞ്ഞിന്റെ മൃതദേഹവും ബാഗിലാക്കി ബസില്‍ ദമ്പതികള്‍ താണ്ടിയത് 80 കിലോമീറ്റര്‍
    15/06/2025
    റിയാദിൽ താമസ സ്ഥലത്ത് എ.സി പൊട്ടിത്തെറിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
    15/06/2025
    ദുബായില്‍ ഇവര്‍ക്കിനി ആഴ്ചയില്‍ 4 ദിവസം മാത്രം ജോലി ചെയ്താല്‍ മതി
    15/06/2025
    ദുബായില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് സാങ്കേതിക തകരാര്‍; എസി ഇല്ലാതെ 5 മണിക്കൂര്‍ യാത്രക്കാരെ അകത്തിരുത്തി
    15/06/2025
    സാധാരണക്കാരുടെ മരണത്തിന് ഇറാന്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു
    15/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version